Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രിൻസിപ്പൽ നിയമനം:...

പ്രിൻസിപ്പൽ നിയമനം: ദേവസ്വം ബോർഡ്​ സെക്രട്ടറിക്ക്​ ഹൈകോടതിയുടെ വിമർശനം

text_fields
bookmark_border
കൊച്ചി: ശാസ്താംകോട്ട ഡി.ബി കോളജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി പാലിക്കാത്തതിന് തിരുവിതാംകൂൾ ദേവസ്വം സെക്രട്ടറിക്ക് ഹൈകോടതിയുടെ വിമർശനം. നടപടി കോടതിയലക്ഷ്യമാണെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് തൽക്കാലം കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്നും വിധി നടപ്പാക്കാൻ ഒരു അവസരം കൂടി നൽകുകയാണെന്നും വ്യക്തമാക്കി. പ്രിൻസിപ്പൽ നിയമനത്തിന് ഹൈകോടതി നിർദേശിച്ചിട്ടും നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കോളജിലെ ഡോ. ഡി. രാധാകൃഷ്‌ണ പിള്ള നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ഒക്ടോബർ 23ന് പരിഗണിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story