Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരുഷി വധം:...

ആരുഷി വധം: വിചാരണകോടതിക്ക്​ ഹൈകോടതിയുടെ രൂക്ഷവിമർശനം

text_fields
bookmark_border
must ഉൗഹങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിലെത്താൻ പാടില്ലെന്നും കോടതി അലഹബാദ്: ആരുഷി തൽവാർ, ഹേം രാജ് ഇരട്ടക്കൊലക്കേസിൽ ആരുഷിയുടെ മാതാപിതാക്കളെ വെറുതെവിട്ട അലഹബാദ് ഹൈകോടതി ഗാസിയബാദിലെ പ്രത്യേക സി.ബി.െഎ കോടതിയെ രൂക്ഷമായി വിമർശിച്ചു. ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവർ പുറപ്പെടുവിച്ച വിധിയിലാണ് പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ ശിക്ഷിച്ച അഡീഷനൽ സെഷൻസ് ജഡ്ജ് ശ്യാംലാലി​െൻറ നടപടിയെ വിമർശിച്ചത്. വിചാരണകോടതി ജഡ്ജി കേസിനെ മുൻധാരണയോടെയും തെറ്റായനിഗമനങ്ങളോടെയുമാണ് സമീപിച്ചത്. രൂക്ഷമായ ന്യായവാദങ്ങളുമായി കെട്ടിച്ചമച്ച കഥയിലെ ആരോപണങ്ങൾ ശരിവെക്കുകയാണ് കോടതി ചെയ്തതെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഒരു ഉത്തരത്തിനുവേണ്ടി ചോദ്യമുണ്ടാക്കുന്ന ഗണിത അധ്യാപകനെപ്പോലെയാവരുത് കോടതി. ഉൗഹങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിലെത്താൻ പാടില്ലെന്നും 273 പേജുവരുന്ന വിധിന്യായത്തിൽ ഹൈകോടതി ചൂണ്ടിക്കാട്ടി. 2008 മേയിലാണ് ആരുഷി തൽവാറിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ 45കാരനായ വീട്ടുവേലക്കാരൻ ഹേം രാജിനെ അതേ വീടി​െൻറ ടെറസിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. 2013 നവംബറിലാണ് കേസിൽ ദന്തഡോക്ടർമാരായ രാജേഷിനെയും നൂപുറിനെയും ഉത്തർപ്രദേശ് ഗാസിയബാദിലെ പ്രത്യേക സി.ബി.െഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇത് ചോദ്യംചെയ്ത് ഇവർ അലഹബാദ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story