Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:53 AM IST Updated On
date_range 14 Oct 2017 10:53 AM ISTഅപകടങ്ങളും മരണങ്ങളും തുടർക്കഥ
text_fieldsbookmark_border
ആലുവ: മെേട്രാ നിർമാണത്തിനിടെ നിരവധി അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇൗ വർഷം ഏപ്രില്‍ 18 ന് രാത്രി 1.45 ഓടെ അമ്പാട്ട്കാവ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് വാഹനം ഇടിച്ച് തൊഴിലാളി മരിച്ചിരുന്നു. എല്‍.ആൻഡ്.ടി കമ്പനി ജീവനക്കാരൻ ഝാർഖണ്ഡ് സ്വദേശി ജുനാഥന്‍ മര്‍മു എന്നയാളെ അജ്ഞാത വാഹനം ഇടിച്ചിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തിരിച്ചുവിടുന്നതിനിടെയാണ് ഇയാള്‍ അപകടത്തിൽ പെട്ടത്. നിര്‍ത്താതെ പോയ വാഹനം തമിഴ്‌നാട്ടിലെ ദിണ്ഡികലിൽനിന്നാണ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് ബിഹാർ സ്വദേശി രാജാറാം ഷോക്കേറ്റ് മരിച്ചിരുന്നു. ഗതാഗതം തിരിച്ചുവിടുേമ്പാൾ മുൻകരുതലുകൾ പാലിക്കാത്തതിനാൽ നാട്ടുകാരനായ യുവാവ് വാഹനമിടിച്ച് മരിച്ചിരുന്നു. കുറച്ച് മാസം മുമ്പ് ദേശീയപാത കമ്പനിപ്പടിയിൽ വെച്ച് കാറും ലോറിയും കൂട്ടിയിടിച്ചിരുന്നു. ആലുവക്കും കളമശ്ശേരിക്കും ഇടയിലാണ് കൂടുതൽ അപകടങ്ങൾ. മെട്രോ യാഡിലടക്കം നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇവ പലപ്പോഴും പുറംലോകം അറിയാറില്ല. അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവരോട് മോശമായി ഉദ്യോഗസ്‌ഥർ പെരുമാറുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story