Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവാർഡ് ഏറെ സന്തോഷം...

അവാർഡ് ഏറെ സന്തോഷം നൽകുന്നു ^അനിൽഡ

text_fields
bookmark_border
അവാർഡ് ഏറെ സന്തോഷം നൽകുന്നു -അനിൽഡ കോതമംഗലം: ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് എത്തി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ജി.വി. രാജ പുരസ്കാരം ലഭിച്ച വിവരം അനിൽഡ അറിയുന്നത്. ഏറെ സേന്താഷം നൽകുന്ന നിമിഷമാണിതെന്നും ദൈവത്തിനും കോച്ച് പി.പി. ജയകുമാറിനും നന്ദി അറിയിക്കുകയാണെന്നും ഇവർ പറഞ്ഞു. മത്സരങ്ങൾക്ക് േപാകാൻ പിന്തുണയേകിയ മാതാപിതാക്കൾക്കും നാട്ടുകാർക്കുമുള്ള സന്തോഷങ്ങളാണ് ഒരോ അവാർെഡന്നും അനിൽഡ 'മാധ്യമ'ത്തോട് പ്രതികരിച്ചു. അനിൽഡ തിരുവനന്തപുരം വഴുതക്കാെട്ട വനംവകുപ്പ് ഹെഡ് ക്വാർേട്ടഴ്സിൽ അസിസ്റ്റൻറ് ഡിവിഷനൽ ഓഫിസറാണ് ഇപ്പോൾ. കോരുത്തോട്, മാർ ബേസിൽ, കോതമംഗലം എം.എ കോളജ് എന്നിവിടങ്ങളിലൂടെയാണ് ട്രാക്കിലെ താരമായി മാറിയത്. വടാട്ടുപാറ സ്വദേശി സി.പി. തോമസ്-ജെൻസി ദമ്പതികളുടെ മകളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story