Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'തോട്ടം തൊഴിലാളി...

'തോട്ടം തൊഴിലാളി പണിമുടക്ക് ഒത്തുതീർപ്പാക്കണം'

text_fields
bookmark_border
'തോട്ടം തൊഴിലാളി പണിമുടക്ക് ഒത്തുതീർപ്പാക്കണം' ‍െകാച്ചി: കാലടി പ്ലാേൻറഷനിലെ തോട്ടം തൊഴിലാളികൾ സംയുക്ത േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് സി.െഎ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറുമുതൽ ഇവിടെ സമരം നടത്തുകയാണ്. സെപ്റ്റംബർ 28ന് ശ്രദ്ധ ക്ഷണിക്കൽ നടത്തി. പണിമുടക്കുമൂലം കാലടിയിലെ തോട്ടം മേഖല നിശ്ചലമാണ്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടും പ്രശ്നം തീർക്കാൻ എം.ഡി തയാറാകുന്നില്ല. പ്രതിദിനം 375 രൂപ മാത്രമാണ് തൊഴിലാളികൾക്ക് കൂലി നൽകുന്നത്. തൊഴിലാളികളോടുള്ള എം.ഡിയുടെ സമീപനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജർമൻ സംഗീത വിരുന്ന് കൊച്ചി: തിരുവനന്തപുരത്തെ ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം കൊച്ചി- ബിനാലെ ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് 15ന് ഞായറാഴ്ച വൈകീട്ട് 6.45ന് മട്ടാഞ്ചേരിയിലെ ഉരു ആർട്ട് ഹാർബറിൽ നടക്കും. ജർമൻ ബാൻഡായ 'സോയ്സാസ് േഗ്രാവ്' ആണ് പരിപാടി അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ലോട്ടസ് ക്ലബിന് എതിർവശമുള്ള ഗോയ്ഥെ സെൻട്രം ഓഫിസിൽനിന്നോ(0484- 4067333), കൊച്ചി- ബിനാലെ ഫൗണ്ടേഷ​െൻറ ഫോർട്ട് കൊച്ചിയിലെ ഓഫിസിൽ നിന്നോ പാസുകൾ ലഭിക്കും. www.german.in/trivandrum/soyzasgroove എന്ന വെബ്സൈറ്റിൽനിന്ന് ഡിജിറ്റൽ പാസും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കാഴ്ചദിന ഫോട്ടോഗ്രഫി പ്രദർശനം തുടങ്ങി കൊച്ചി: ലോക കാഴ്ച്ച ദിനത്തി​െൻറ ഭാഗമായി കണ്ണി​െൻറ കാഴ്ചയും ഉൾക്കാഴ്ചയും പ്രകാശിപ്പിക്കുന്ന ഫോേട്ടാഗ്രഫി പ്രദർശനവും മത്സരവും ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയം രോഹിണി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. 'സോൾ ഓഫ് ഐസ്' എന്ന പ്രമേയത്തെ ആസ്പദമാക്കി കടവന്ത്ര ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഹൃദയവും മനസ്സും കണ്ണിലൂടെ തുറക്കുന്നതാണ് ജീവിതത്തിലെ ഓരോ നിമിഷവും. ജീവിതത്തിൽ കാണുന്ന അമൂല്യ നിമിഷങ്ങളിൽ ചിലതാണ് ഛായാഗ്രാഹകൻ കാമറയിൽ പകർത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ലഭിച്ച എൻട്രികളിൽനിന്ന് തെരഞ്ഞെടുത്ത നാൽപതോളം ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ പ്രദർശനത്തിനുള്ളത്. പ്രദർശനത്തിനുവെച്ച ചിത്രങ്ങളിൽ ടിറ്റു ഷാജി തോമസി​െൻറ 'ഐ ഓഫ് ഡിറ്റർമിനേഷൻ' എന്ന ഛായാചിത്രം ഒന്നാം സ്ഥാനം നേടി. ശ്രീവർഷിത് വിരിയാലയുടെ 'ബിഹൈൻഡ് ദോസ് സ്റ്റീലി ഐസ്' എന്ന ചിത്രത്തിനാണ് രണ്ടാം സ്ഥാനം. വിക്രം പട്ടാസ്കറുടെ 'ദി ഹിഡൻ ബ്യൂട്ടി' പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി. പ്രദർശനം ശനിയാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story