Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ ധർണ്ണ നടത്തി

പ്രതിഷേധ ധർണ്ണ നടത്തി

text_fields
bookmark_border
കൊച്ചി: ഓട്ടോ ടാക്സി തൊഴിൽ സംരക്ഷണ സമിതി പ്രതിഷേധ ധർണ നടത്തി. ഓൺലൈൻ ടാക്സി ഡ്രൈവർമാർ, നെടുമ്പാശേരി വിമാനത്താവളത്തിലെ ഓട്ടോ- ടാക്സി ഡ്രൈവർമാരെ മർദിച്ചതിലും റെയിൽവെ സ്റ്റേഷനുകളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികൾക്ക് പ്രത്യേക ടാക്സി ബേ അനുവദിക്കാനുള്ള നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുമാണ് സൗത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.ബി. മിനി ധർണ ഉദ്ഘാടനം ചെയ്തു. കേരള ട്രാവൽ ഓപ്പറേറ്റഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ബിനു വർഗീസ്, ഐ.ൻ.ടി.യു.സി ജില്ല സെക്രട്ടറി സൈമൺ ഇടപ്പിള്ളി, എം.ജെ. ടിറ്റോ, ജോൺ പറപ്പിളളി എന്നിവർ സംസാരിച്ചു. അണ്ടർ 17 ലോകകപ്പ്; രണ്ടു ട്രെയിനുകൾക്കു താൽകാലിക സ്റ്റോപ്പ് കൊച്ചി: അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ചു രണ്ടു ട്രെയിനുകൾക്കു എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനിൽ താൽകാലിക സ്റ്റോപ്പ് അനുവദിച്ചു. രാത്രി 9.43 ന് എത്തുന്ന തിരുവനന്തപുരം--ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് 18നും, വൈകുന്നേരം 4.05ന് എത്തുന്ന മംഗളൂരു--നാഗർകോവിൽ ഏറനാട് എക്സ്പ്രസ് 22നും സ്റ്റേഷനിൽ നിർത്തും
Show Full Article
TAGS:LOCAL NEWS 
Next Story