Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 11:11 AM IST Updated On
date_range 13 Oct 2017 11:11 AM ISTവെള്ളത്തിന് മുകളിലൂടെ പായാൻ 'വാട്ടർ ട്രെയിൻ'
text_fieldsbookmark_border
കൊച്ചി: മെട്രോ റെയിലിനും ജല മെട്രോക്കും പിന്നാലെ വാട്ടർ ട്രെയിനും. ഒരേസമയം ഇരുനൂറോളം പേർക്ക് യാത്ര ചെയ്യാവുന്ന വാട്ടർ ട്രെയിൻ പദ്ധതിയുടെ സർേവ റിപ്പോർട്ട് ആസൂത്രണ ബോർഡിെൻറ പരിഗണനക്ക് സമർപ്പിച്ചു. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന വാട്ടർ ട്രെയിൻ പദ്ധതിക്ക് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് പരിഗണിക്കുന്നത്. ജല ഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കിൻകോ) എന്നിവയുടെ നേതൃത്വത്തിലാകും പദ്ധതി നടപ്പാക്കുക. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് എൻ.ആർ. ജോയി, കിൻകോ ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തി ആസൂത്രണ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്. എറണാകുളം-ഇടപ്പള്ളി--വെണ്ണല റൂട്ടിൽ പദ്ധതിയുടെ പഠനം പൂർത്തിയായി. അനുകൂല റിപ്പോർട്ടാണ് സമർപ്പിച്ചതെന്നാണ് സൂചന. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വരുംദിവസങ്ങളിൽ പഠനം നടക്കും. പ്രാരംഭ ഘട്ട സാധ്യത പഠനത്തിെൻറ വിവരങ്ങളാണ് റിപ്പോർട്ടിലൂടെ ആസൂത്രണ ബോർഡിന് മുമ്പാകെ സമർപ്പിച്ചതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ 'മാധ്യമ'ത്തോട് പറഞ്ഞു. കനാലിനോ തോടിനോ നടുവിൽ സ്ഥാപിക്കുന്ന തൂണുകളോട് ചേർന്ന് നിർമിക്കുന്ന ബീമിലൂടെയായിരിക്കും വാട്ടർ ട്രെയിെൻറ സഞ്ചാരം. ബീമിൽ സ്ഥാപിക്കുന്ന വയറിൽനിന്ന് പ്രവഹിക്കുന്ന വൈദ്യുതിയാണ് ഇന്ധനം. മെട്രോ റെയിലുമായി താരതമ്യം െചയ്യുമ്പോൾ നിർമാണ ചെലവ് കുറവാണ്. ഒരു കിലോമീറ്റർ ദൂരത്തിൽ വാട്ടർ ട്രെയിൻ ബീം നിർമിക്കാൻ 45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഏഴ് മീറ്ററെങ്കിലും വീതിയുള്ള കനാലാണ് ഇതിനാവശ്യം. ഒറ്റ ബോഗിയുള്ള ട്രെയിനിൽ ഇരുന്നും നിന്നുമായി ഇരുനൂറോളം പേർക്ക് യാത്ര ചെയ്യാം. പദ്ധതി നടപ്പാകുമ്പോൾ കനാലിെൻറ വീതി ഏഴ് മീറ്ററായി വർധിപ്പിക്കണം. പാലങ്ങളുടെ ഉയരം കൂട്ടേണ്ടി വരും. ആസൂത്രണ ബോർഡിെൻറ അംഗീകാരം ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിലാകും. ഷംനാസ് കാലായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story