Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലിയേക്കര ടോൾ:...

പാലിയേക്കര ടോൾ: സമാന്തരപാതയുടെ വീതി 1.5 മീറ്റ​റാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
* അറ്റകുറ്റപ്പണി ഉൾപ്പെടെ ജോലികൾ കരാറുകാർ കൃത്യമായി ചെയ്യണമെന്നും കോടതി കൊച്ചി: ദേശീയപാതയിൽ തൃശൂർ പാലിയേക്കര ടോൾ പ്ലാസക്ക് തൊട്ടുമുമ്പുള്ള സമാന്തരപാതയുടെ വീതി 1.5 മീറ്ററായി നിജപ്പെടുത്തണമെന്ന് ഹൈകോടതി. അറ്റകുറ്റപ്പണി ഉൾപ്പെടെ കരാർ പ്രകാരം നിർവഹിക്കേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാൻ നിർമാണ കരാറും ടോൾ പിരിവിന് അവകാശവും നേടിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് തയാറാകണമെന്നും കോടതി ഉത്തരവിട്ടു. ഒാണക്കാലത്തെ തിരക്കി​െൻറ പേരിൽ റവന്യൂ അധികൃതർ സമാന്തരപാതക്ക് വീതി കൂട്ടി നൽകിയതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി ടോൾ നൽകാതെ പോകുെന്നന്നാരോപിച്ച് ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2012ൽ ഇൗ സമാന്തരപാത അടച്ചിടുമെന്ന് സർക്കാർ കോടതിയിൽ ഉറപ്പുനൽകിയതാണെന്നും അതിനാൽ പാത അടച്ചുപൂട്ടണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ടോൾ വേണ്ടാത്ത വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയാണ് ഇത്. ഇതിലൂടെ െചറിയ വാഹനങ്ങൾ കടന്നുപോകുന്നതുകൊണ്ട് ഹരജിക്കാർക്ക് നഷ്ടമുണ്ടാകില്ല. അതേസമയം, ടോൾ പിരിക്കുന്നതിൽ മാത്രമാണ് കരാറുകാർക്ക് താൽപര്യം. സർവിസ് റോഡ് ഒരുക്കൽ, അറ്റകുറ്റപ്പണി ചെയ്യൽ, മലിനജലം ഒഴുക്കാൻ സംവിധാനമുണ്ടാക്കൽ, ബസ് ബേ നിർമാണം തുടങ്ങി ഒേട്ടറെ പൊതുകാര്യങ്ങളും കരാർ പ്രകാരം ഹരജിക്കാർ ചെയ്യേണ്ടതുണ്ട്. ഇതൊന്നും കൃത്യമായി നിർവഹിക്കുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ്, ഇക്കാര്യങ്ങളിൽ കരാറുകാർ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് േകാടതി നിർദേശിച്ചത്. സമാന്തരപാത അടച്ചുപൂട്ടണമെന്ന ആവശ്യം തള്ളിയ കോടതി പാതയുടെ യഥാർഥ വീതിയായ ഒന്നര മീറ്ററിലേക്ക് ചുരുക്കാനും ഉത്തരവിടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story