Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:32 AM IST Updated On
date_range 13 Oct 2017 10:32 AM ISTസിറ്റി ഗ്യാസ് പദ്ധതി: വെൽഫെയർ പാർട്ടി ധർണ നടത്തി
text_fieldsbookmark_border
കൊച്ചി: സിറ്റി ഗ്യാസ് പദ്ധതിയിലെ അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും കുത്തകവത്കരണത്തിനുമെതിരെ വെൽഫെയർ പാർട്ടി കൊച്ചി കോർപറേഷൻ ഒാഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ കുത്തകകൾക്കുവേണ്ടി നൽകുന്ന ഇളവിെൻറ മാനദണ്ഡം പൊതുജനങ്ങളെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. വിഷയത്തിൽ സർവകക്ഷി സംഘത്തോട് മുഖ്യമന്ത്രി ചർച്ചക്കുപോലും തയാറായില്ല. പദ്ധതിയിലെ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ഷംസുദ്ദീൻ, സദഖത്ത്, അർഷദ്, അബ്ദുൽ സലാം, സെക്രട്ടറി മുസ്തഫ, വൈസ് പ്രസിഡൻറ് സദീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story