Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 4:59 AM GMT Updated On
date_range 13 Oct 2017 4:59 AM GMTലോക കാഴ്ചദിനം: മെഴുകുതിരി കത്തിച്ച് റാലി നടത്തി
text_fieldsbookmark_border
കൊച്ചി: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ മൈത്രി സോഷ്യൽ മട്ടാഞ്ചേരി ഗ്രൂപ്, മഹാരാജാസ് എൻ.എസ്.എസ് വിഭാഗം, ചൈതന്യ കണ്ണാശുപത്രി എന്നിവർ സംയുക്തമായി കത്തിച്ച മെഴുകുതിരിയുമായി റാലി നടത്തി. ലോക മുദ്രാവാക്യമായ എല്ലാ കാഴ്ചകളും എണ്ണപ്പെടും എന്ന പ്രതിജ്ഞയെടുത്തു. അസി. കലക്ടർ ഇൗശപ്രിയ ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡൻറ് ദീപക് പൂജാര അധ്യക്ഷത വഹിച്ചു. അലക്സാണ്ടർ മത്തായി, ദേവദാസ്, പി.എസ്. വിപിൻ പള്ളുരുത്തി, ശ്രീലേഖ, േമാഹിത് മഷിറു, ചാമരാജ് എന്നിവർ നേതൃത്വം നൽകി. ടാക്സി മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തണം -ടി.യു.സി.െഎ കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ടിൽ പ്രീ പെയ്ഡ് ടാക്സി, ഒാൺലൈൻ ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഇരുവിഭാഗങ്ങൾക്കും സമാധാനാന്തരീക്ഷത്തിൽ തൊഴിൽ ചെയ്യാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സംസ്ഥാന മോേട്ടാർ തൊഴിലാളി യൂനിയൻ (ടി.യു.സി.െഎ) അഭിപ്രായപ്പെട്ടു. ഏതാനും ചിലരുടെ സ്വാർഥതാൽപര്യങ്ങളാണ് മേഖലയെ സംഘർഷഭരിതമാക്കുന്നത്. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇരു വിഭാഗത്തിനും സമാധാനാന്തരീക്ഷത്തിൽ സൗഹാർദപരമായി തൊഴിൽ ചെയ്യാൻ സാഹചര്യം ഒരുക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് യൂനിയൻ ഭാരവാഹികൾ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. കലക്ടറുടെ നിർദേശത്തെത്തുടർന്ന് എ.ഡി.എമ്മുമായി ചർച്ച നടത്തി. ട്രേഡ് യൂനിയൻ പ്രതിനിധികൾ, പ്രീ പെയ്ഡ് ടാക്സി പ്രതിനിധികൾ, ഒാൺലൈൻ ടാക്സി പ്രതിനിധികൾ, ജില്ല ലേബർ ഒാഫിസർ, നെടുമ്പാശ്ശേരി സി.െഎ എന്നിവരെ ഉൾപ്പെടുത്തി ചർച്ച നടത്താൻ തീരുമാനിച്ചു. യൂനിയൻ സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ, സെക്രട്ടറി സുകേഷ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷാജോ ജോസ്, ബിനോയ് എടവനക്കാട്, ബിനോയ് തമ്മനം, ആംേബ്രാസ്, സുമേഷ്, വിനീഷ് എന്നിവർ ചർച്ചകളിൽ പെങ്കടുത്തു.
Next Story