Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി മെട്രോ...

കൊച്ചി മെട്രോ മൂന്നാം ഘട്ടം: പദ്ധതി റിപ്പോർട്ടായി; വിമാനത്താവളത്തിലേക്ക്​ തൽക്കാലമില്ല

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോ മൂന്നാംഘട്ടത്തി​െൻറ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറായി. ആലുവ മുതൽ അങ്കമാലി വരെയാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്നത്. അങ്കമാലിയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പാതയും മൂന്നാംഘട്ടത്തി​െൻറ ഭാഗമാണെങ്കിലും ഇതി​െൻറ നിർമാണം സമീപഭാവിയിൽ ഉണ്ടാകില്ലെന്നാണ് സൂചന. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവിസസ് (ആർ.െഎ.ടി.ഇ.എസ്) ആണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽനിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള രണ്ടാംഘട്ടത്തിന് കേന്ദ്ര അനുമതി ലഭിച്ചാലുടൻ മൂന്നാംഘട്ടത്തിന് അംഗീകാരം നേടാനുള്ള നടപടിക്ക് തുടക്കമാകും. രണ്ടാംഘട്ടത്തി​െൻറ പദ്ധതി റിപ്പോർട്ട് കേന്ദ്ര നഗരവികസന മന്ത്രാലയം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർക്ക് തിരിച്ച് അയച്ചിരിക്കുകയാണ്. കാക്കനാേട്ടക്ക് ബദൽ ഗതാഗത സംവിധാനങ്ങളുടെ സാധ്യതകൾകൂടി പഠിച്ച് റിപ്പോർട്ട് പരിഷ്കരിച്ച് നൽകാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതി​െൻറ അടിസ്ഥാനത്തിൽ പുതുക്കിയ റിപ്പോർട്ട് നൽകാൻ നടപടി പുരോഗമിക്കുകയാണെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സർവിസിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ രണ്ട്, മൂന്ന് ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന തീരുമാനത്തിലാണ് കെ.എം.ആർ.എൽ. മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന ആലുവ മുതൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള പാതയുടെ ആകെ നീളം 19.03 കിലോമീറ്ററാണ്. അത്താണി ജങ്ഷനിൽനിന്നാണ് വിമാനത്താവളത്തിലേക്കുള്ള പാത വിഭാവനം ചെയ്തിരിക്കുന്നത്. 3,115 കോടിയാണ് 2016ൽ കണക്കാക്കിയ ചെലവ്. ഇതിൽ 124.86 കോടി ഭൂമി ഏറ്റെടുക്കാനും 22.35 കോടി ഫീഡർ സർവിസുകൾക്കും കാൽനടക്കാർക്ക് സൗകര്യം ഒരുക്കാനുമാണ്. തോട്ടക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട് ജങ്ഷൻ, വാപ്പാലശ്ശേരി, ടെൽക്, അങ്കമാലി റെയിൽേവ സ്റ്റേഷൻ, അങ്കമാലി സൗത്ത്, അങ്കമാലി നോർത്ത് എന്നിവയാണ് സ്റ്റേഷനുകൾ. ഇൗ പാതക്കായി ഏറ്റെടുക്കേണ്ടിവരുന്ന 27 സ്ഥലങ്ങൾ സ്വകാര്യവ്യക്തികളുടേതും രണ്ടെണ്ണം സർക്കാറിേൻറതുമാണ്. അങ്കമാലിക്കും വിമാനത്താവളത്തിനുമിടയിൽ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുന്നവർ കുറവായിരിക്കുമെന്നാണ് ഇതുസംബന്ധിച്ച പഠനത്തിലെ കണ്ടെത്തൽ. ഇതാണ് തൽക്കാലം പാത വിമാനത്താവളത്തിലേക്ക് നീേട്ടണ്ടെന്ന് കെ.എം.ആർ.എൽ തീരുമാനിക്കാൻ കാരണം.
Show Full Article
TAGS:LOCAL NEWS
Next Story