Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാമ്പസുകളിൽ എസ്​.എഫ്.ഐ...

കാമ്പസുകളിൽ എസ്​.എഫ്.ഐ മാത്രം മതിയെന്നത്​ ഗുണ്ടായിസം ^ചെന്നിത്തല

text_fields
bookmark_border
കാമ്പസുകളിൽ എസ്.എഫ്.ഐ മാത്രം മതിയെന്നത് ഗുണ്ടായിസം -ചെന്നിത്തല അമ്പലപ്പുഴ: കാമ്പസുകളിൽ എസ്.എഫ്.ഐ മാത്രം പ്രവർത്തിച്ചാൽ മതിയെന്നത് ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പുന്നപ്ര തെക്ക് മണ്ഡലം സെക്രട്ടറി മീനു ബിജുവിനെ (21) സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പൊലീസി​െൻറ നിഷ്ക്രിയത്വം അവസാനിപ്പിച്ച് അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം. ആയുധങ്ങൾ കൊണ്ട് പെൺകുട്ടിയെ ആക്രമിച്ചത് ശരിയായ നടപടിയല്ല. ജനാധിപത്യ ആശയ പ്രവർത്തനത്തിന് എതിരായുള്ള ആക്രമണമാണിത്. ഒരു പെൺകുട്ടിയുടെ സ്ഥിതി ഇതാണെങ്കിൽ ആൺകുട്ടികളുടെ അവസ്ഥ എന്താണെന്ന് ആലോചിക്കാവുന്നതേയുള്ളൂ. കാമ്പസുകളിൽ എസ്.എഫ്.ഐ മാത്രം മതിയെന്ന ചിന്തയിലൂടെ ഗുണ്ടകളെ പോറ്റുന്ന നടപടി സ്വീകാര്യമല്ല. പെൺകുട്ടിയെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡി.സി.സി നേതൃത്വത്തിൽ സമരം തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, എ. കോയ, യു.എം. കബീർ, ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു. പൈപ്പ് പൊട്ടൽ: ജല അേതാറിറ്റി എൻജിനീയറെ ഉപരോധിച്ചു ആലപ്പുഴ: നഗരത്തിലെ പൊട്ടിയ ശുദ്ധജല പൈപ്പുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. പൊട്ടിയ പൈപ്പുകള്‍ 10 ദിവസത്തിനകം മാറ്റി സ്ഥാപിക്കാമെന്നും ജനറല്‍ ആശുപത്രിക്ക് മുന്‍വശത്തെ പൊട്ടിയ പൈപ്പ് 24 മണിക്കൂറിനുള്ളില്‍ മാറ്റാമെന്നും ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതായി സമരക്കാർ പറഞ്ഞു. ആര്‍.ഒ പ്ലാൻറി​െൻറ പ്രവര്‍ത്തനം രാവിലെ ആറ് മുതലാക്കാമെന്നും രേഖാമൂലം ഉറപ്പ് ലഭിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ബഷീര്‍ കോയാപറമ്പില്‍, എം.കെ. നിസാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ. നൂറുദ്ദീന്‍കോയ, റഹീം വെറ്റക്കാരന്‍, എച്ച്. അനസ്, എസ്. ഷാജഹാന്‍, സലീം വട്ടപ്പള്ളി, എം.എസ്. നവാസ്, കെ.ഇ. റഹീം, വി.എസ്. വിഷ്ണു, വിവേക് ബാബു, ബിജു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്പിന്നിങ് മിൽ തൊഴിലാളികളുടെ വേതനം ആറാഴ്ചക്കുള്ളിൽ പുതുക്കണമെന്ന് കോടതി ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്ലിലെ തൊഴിലാളികളുടെ വേതനം ആറാഴ്ചക്കുള്ളിൽ പുതുക്കി നിശ്ചയിക്കണമെന്ന് ഹൈകോടതി ഉത്തരവായി. ശമ്പളവും ഗ്രേഡും മറ്റ് ആനുകൂല്യങ്ങളും പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് സ്പിന്നിങ് മിൽ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) ജനറൽ സെക്രട്ടറി ടി.ആർ. ആനന്ദൻ ഫയൽ ചെയ്ത റിട്ട് ഹരജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്. യൂനിയൻ പ്രതിനിധികൾ എം.ഡിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തീരുമാനമെടുക്കും മുമ്പ് പരാതിക്കാരുടെ അഭിപ്രായംകൂടി കേൾക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ മില്ല് വീണ്ടും തുറന്നപ്പോൾ തൊഴിലാളികൾക്ക് 275 രൂപയായിരുന്നു ദിവസവേതനം നിശ്ചയിച്ചത്. ആറ് മാസത്തിനുശേഷം പുതുക്കാമെന്നായിരുന്നു ധാരണ. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും അധികാരികൾ നടപടി സ്വീകരിക്കാതെ വന്നപ്പോഴാണ് യൂനിയൻ കോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story