Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർഷിക പദ്ധതികൾക്ക്...

കാർഷിക പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ആലുവ: ചൂർണിക്കര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ . തെങ്ങ് ഒന്നിന് മൂന്ന് കിലോ ജൈവവളം 75 ശതമാനം സബ്‌സിഡി നൽകും. തെങ്ങ് ഒന്നിന് 20 രൂപ ഗുണഭോക്തൃ വിഹിതമായി നൽകുന്നവർക്ക് സൗജന്യമായി ഡോളമൈറ്റ്, സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ വളം എന്നിവ ലഭിക്കും. വാഴകൃഷിക്ക് കന്നും ആറുമാസം പരിചരിക്കാനാവശ്യമായ ജൈവ, രാസ, സൂക്ഷ്മ വളങ്ങൾ ഉൾപ്പെടെ 75 ശതമാനം സബ്സിഡിയിൽ നൽകും. വാഴ ഒന്നിന് 30 രൂപയാണ്. വാഴക്കന്ന് ഒന്നിന് നാലുരൂപ. 50 വേരുപിടിച്ച കുറ്റിമുല്ല തൈകളും വളങ്ങളും നൽകും. ഒരു യൂനിറ്റിന് 325 രൂപ ഗുണഭോക്തൃ വിഹിതമായി അടക്കണം. ഗ്രോ ബാഗ് തൈകൾ വീടുകളിൽ എത്തിക്കും. ഇവ പരിചരിക്കാനാവശ്യമായ ജൈവവളങ്ങളും പരിശീലനവും നൽകും. യൂനിറ്റ് ഒന്നിന് 680 രൂപ അടക്കണം. 50 വിവിധ ഇനം പച്ചക്കറി തൈകളും ജൈവ വളങ്ങളും 75 ശതമാനം സബ്സിഡിയിൽ നൽകും. താൽപര്യമുള്ളവർ 20നു മുമ്പ് സ്ഥലത്തി​െൻറ കരം അടച്ച രസീതി​െൻറ പകർപ്പ് സഹിതം കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 0484 2620214.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story