Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 5:39 AM GMT Updated On
date_range 12 Oct 2017 5:39 AM GMTകോതമംഗലം അഗ്നിരക്ഷാ സേനക്ക് റബർ ഡിങ്കി ബോട്ട്
text_fieldsbookmark_border
കോതമംഗലം: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കോതമംഗലം അഗ്നിരക്ഷാ സേനക്ക് മുങ്ങൽ രക്ഷാപ്രവർത്തനത്തിന് റബർ ഡിങ്കി ബോട്ട് ലഭിച്ചു. കോതമംഗലം ഫയർഫോഴ്സിന് പരിശീലനം ലഭിച്ച സ്കൂബാ ടീം ഉണ്ടെങ്കിലും ഡിങ്കി ബോട്ടും എൻജിനും ഇല്ലാത്തതിനാൽ ഫലപ്രദമായ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. ഭൂതത്താൻകെട്ടിലും പെരിയാറിെൻറ കൈവഴികളിലും വിനോദ സഞ്ചാരികൾ അടക്കം അപകടത്തിൽപെടുമ്പോൾ രക്ഷാ പ്രവർത്തനത്തിന് നാട്ടുകാരുടെ ചെറുവള്ളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ആയിരുന്നു ഇതുവരെ. ജലാശയങ്ങളും തോടുകളും ഏറെയുള്ള കോതമംഗലത്തിന് സുശക്തമായ രക്ഷാസേന അനിവാര്യമാണെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സർക്കാർ പുതിയ റബർ ഡിങ്കി അനുവദിച്ചത്. തട്ടേക്കാട് ബോട്ട് ദുരന്തമുണ്ടായപ്പോൾ ആധുനിക ഉപകരണങ്ങളില്ലാത്തതിനാൽ ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു. ഉദ്ഘാടനം ഇടമലയാർ ഡാമിൽ ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് റഷീദ സലീം, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശാന്തമ്മ പയസ്, ഇടമലയാർ കെ.എസ്.ഇ.ബി എക്സി. എൻജിനീയർ ജോസ് മാത്യു, അസി. എക്സി. എൻജിനീയർ കെ.എസ്. ജയിൻ, അസി. എൻജിനീയർ എൻ.പി. ആദം, സബ് എൻജിനീയർ ബെന്നി ജോൺ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യനും സ്കൂബാ ടീം അംഗങ്ങളും കെ.എഫ്.എസ്.എ ഭാരവാഹികളായ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.എസ്. ശിവകുമാർ, മേഖല സെക്രട്ടറി പി.എ. സജാദ് എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂബാ ടീമിെൻറ പ്രദർശന ഡൈവിങ്ങും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ കോതമംഗലം ഫയർഫോഴ്‌സ് നിലയ പരിസരത്തുെവച്ച് കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സ്കീമിൽ പേര് രജിസ്റ്റർ ചെയ്തവർക്കും ചേരാൻ ആഗ്രഹിക്കുന്നവർക്കും പരിശീലന ക്ലാസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂൺകൃഷി പരിശീലനം കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കൃഷിഭവെൻറ ആഭിമുഖ്യത്തിൽ നടത്തിയ കൂൺകൃഷി പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.ആർ. വിനയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. ജിത്തു തോമസ് പിറവം ക്ലാസ് നയിച്ചു.
Next Story