Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 4:59 AM GMT Updated On
date_range 12 Oct 2017 4:59 AM GMTകാന നിർമാണത്തിനിടെ പൈപ്പ് തകർന്നു; ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി
text_fieldsbookmark_border
കളമശ്ശേരി: പൊതുമരാമത്ത് റോഡിലെ കാന നിർമാണത്തിനിടെ പൈപ്പ് തകർന്ന് രാവും പകലുമായി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി. കാന നിർമാണം നടന്നുവരുന്ന കളമശ്ശേരി കരിപ്പായി കാർബോറാണ്ഡം റോഡിലാണ് അധികൃതരുടെ അനാസ്ഥയിൽ 140 എം.എം പൈപ്പ് തകർന്ന് ജലം പാഴായിക്കൊണ്ടിരുന്നത്. കാന പുതുക്കി നിർമിക്കുന്നതിനായി പൊതുമരാമത്ത് എക്സ്കവേറ്റർ ഉപയോഗിച്ച് കാനയിൽനിന്ന് മണ്ണ് നീക്കുന്നതിനിെടയാണ് പൈപ്പ് തകരുന്നത്. എന്നാൽ, തകരുന്ന ഭാഗം അറ്റകുറ്റപ്പണി നടത്തുകയോ, അതുവഴിയുള്ള വിതരണം നിർത്തിവെക്കാനോ ബന്ധപ്പെവർ തയാറാകുന്നില്ല. ഇതുമൂലം വെള്ളം കുത്തിയൊലിച്ച് റോഡാകെ പരന്ന് സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിപ്പോവുകയാണ്. പൈപ്പ് കടന്നുപോകുന്ന ഭാഗങ്ങളിൽ കുഴിയെടുക്കുമ്പോൾ വാട്ടർ അതോറിറ്റിയുമായി ആലോചന നടത്താറിെല്ലന്നാണ് അവർ പറയുന്നത്. ഈ റോഡിൽ പല ഭാഗത്തും ഇത്തരത്തിൽ പൈപ്പ് തകർന്ന് ജലം പാഴായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ കാനയിലേക്ക് വീടുകളിൽനിന്ന് മാലിന്യം ഒഴുക്കിവിടാൻ രാത്രി അനധികൃതമായി റോഡ് കുത്തിപ്പൊളിച്ച് പൈപ്പിടാൻ അധികൃതർ സൗകര്യം ഒരുക്കിക്കൊടുക്കുന്നതായ ആരോപണവും ഉയർന്നിരിക്കുകയാണ്.
Next Story