Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 4:59 AM GMT Updated On
date_range 12 Oct 2017 4:59 AM GMTക്രമക്കേട്: തൃക്കാക്കര നഗരസഭ ഭരണം വിവാദച്ചുഴിയില്‍
text_fieldsbookmark_border
കാക്കനാട്: അടിക്കടി ഉയരുന്ന അഴിമതി ആരോപണങ്ങള്‍ തൃക്കാക്കര നഗരസഭ ഭരണത്തെ വിവാദച്ചുഴിലാക്കി. ഒരാഴ്ചക്കുള്ളില്‍ വിജിലന്‍സ് റെയ്ഡ് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥെൻറ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ ഫ്ലാറ്റില്‍ കഴിഞ്ഞ ശനിയാഴ്ച വിജിലന്‍സ് കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൂന്നുനില കെട്ടിടത്തിന് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാന്‍ നഗരസഭ ഉദ്യോഗസ്ഥന്‍ 30,000 കൈക്കൂലി വാങ്ങിയെന്ന പരാതിയെത്തുടര്‍ന്നായിരുന്നു വിജിലൻസ് പരിശോധന. പ്ലാനും സ്‌കെച്ചും വരച്ച് നല്‍കുന്ന ലൈസൻസികളാണ് നഗരസഭ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിര്‍മാണത്തിനുള്ള പ്ലാന്‍ അംഗീകരിച്ചുകിട്ടണമെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയില്ലെങ്കില്‍ കാര്യം നടക്കില്ലെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവില്‍ സ്വകാര്യവ്യക്തിയുടെ വാഹനം കള്ള ടാക്‌സിയാക്കി സര്‍വിസ് നടത്തിയത് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം നഗരസഭ ഓഫിസിന് മുന്നില്‍നിന്ന് പിടികൂടിയിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യവ്യക്തിയുടെ കാര്‍ കള്ള ടാക്‌സിയായി ഉപയോഗിച്ചതിന് നഗരസഭ സെക്രട്ടറിക്കെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. കൗണ്‍സിലര്‍മാര്‍ക്കെതിരെയും ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. വേനലില്‍ കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം നടത്തിയ കുടിവെള്ള പൈപ്പിടല്‍ നിര്‍മാണജോലി കൈക്കൂലി ചോദിച്ച് മുടക്കിയ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരെ ആരോപണം ഉര്‍ന്നിരുന്നു. 2015--16 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നഗരസഭയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുന്ന ക്രമക്കേടുകളുടെ കണക്കുകളാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് മൂന്നുമാസം മുമ്പ് പുറത്തുവിട്ടത്. മുന്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദലിയുടെയും ഇപ്പോഴത്തെ ചെയര്‍പേഴ്സൻ കെ.കെ. നീനുവിെൻറയും കാലഘട്ടത്തില്‍ ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ചായിരുന്നു ഓഡിറ്റ് വകുപ്പ് പരിശോധന നടത്തിയത്. നഗരസഭയുടെ തനത് വരുമാനം സംബന്ധിച്ച നിര്‍ണായരേഖകളും രജിസ്റ്ററുകളും നഷ്ടമായതുള്‍പ്പെടെ ഗുരുതര നിയമലംഘനങ്ങളും പരിശോധയില്‍ കണ്ടെത്തിയിരുന്നു. കെട്ടിട നികുതിയിനത്തിലാണ് വന്‍ ക്രമക്കേടുകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നത്. കെട്ടിട നികുതിയുടെ ഡിമാന്‍ഡ്, അരിയര്‍ രജിസ്റ്ററുകള്‍ തയാറാക്കാതെയാണ് പണം പിരിച്ചതിെൻറ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. പാര്‍പ്പിട നിർമാണത്തിന് ക്രമവിരുദ്ധമായി അനുമതി നല്‍കിയതുവഴി 5,56,94,812 രൂപ നഗരസഭക്ക് നഷ്്ടമായി.
Next Story