Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 4:59 AM GMT Updated On
date_range 12 Oct 2017 4:59 AM GMTആൽ വിളക്ക് തെളിഞ്ഞു; കൊച്ചിയിലും ജൂതർ പുതുവർഷാഘോഷം നടത്തി
text_fieldsbookmark_border
മട്ടാഞ്ചേരി: പ്രാർഥനയും ആചാരങ്ങളുമായി കൊച്ചിയിലെ ജൂതസമൂഹം നവവത്സരാഘോഷം നടത്തി. എണ്ണത്തിൽ കുറവാണങ്കിലും ജൂതസംസ്കാരത്തിെൻറ പാരമ്പര്യം മറക്കാതെയുള്ള ആഘോഷങ്ങൾ ശ്രദ്ധേയമായി. ജൂത നവവത്സരമായ ഹിബ്രു വർഷം 5778ന് സ്വാഗതമേകി ഒരുമാസം നീളുന്നതാണ് ആഘോഷം. പുതുവത്സര ദിനമായ റോഷ ഷാനാ, യോകിപുർ, സുകോസ്, സിംഹതോറ എന്നിങ്ങനെ നാലുഘട്ടമായാണ് ആഘോഷം. കൊച്ചിയിലെ സിനഗോഗ് (ജൂതപ്പള്ളി) കേന്ദ്രീകരിച്ച് നടന്ന ജൂത നവവത്സരാഘോഷത്തിെൻറ ഭാഗമായുള്ള പ്രാർഥന -റാസക്ക് 10 പേരെങ്കിലും വേണം. ഇസ്രായേലിൽനിന്നുള്ള നാലംഗ കുടുംബംകൂടെ എത്തിയതോടെ പ്രാർഥനയും നടന്നു. 82 ഗ്ലാസുകളിൽ തിരി കത്തിച്ച് ആൽ വിളക്ക് തെളിച്ച് നടക്കുന്ന സിംഹതോറ ആഘോഷം ഏറെ സവിശേഷതയാർന്നതാണ്. മോശക്ക് പ്രമാണം കിട്ടിയ ദിനമാണിതെന്നാണ് വിശ്വാസം. വിളക്ക് തെളിച്ച് മതഗ്രന്ഥമായ തോറ പാരായണം ചെയ്ത് പുരോഹിതൻ പ്രഭാഷണം നടത്തി . അഞ്ചുദിവസം നീളുന്ന ചടങ്ങാണിത്. അഞ്ചാം നാൾ ആഘോഷം സമാപിക്കും.
Next Story