Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.ടി.പി.സി അമിനിറ്റി...

ഡി.ടി.പി.സി അമിനിറ്റി സെൻറർ നവംബറിൽ തുറക്കും

text_fields
bookmark_border
രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയോഗിക്കും കായംകുളം: അടഞ്ഞുകിടന്ന ഡി.ടി.പി.സി അമിനിറ്റി സ​െൻറർ നവംബർ ആദ്യവാരം മുതൽ പ്രവർത്തിക്കുമെന്ന് യു. പ്രതിഭ ഹരി എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻകാലങ്ങളിലെ ടെൻഡറിെനക്കാൾ ഇരട്ടി തുകക്കാണ് നൽകിയത്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഡി.ടി.പി.സി ഭാരവാഹികളും കരാറുകാരനും തമ്മിലുണ്ടായ ഒത്തുകളിയാണ് ഭാരിച്ച നഷ്ടത്തിന് കാരണമായത്. അമിനിറ്റി സ​െൻററുകൾ കേന്ദ്രീകരിച്ച് വൻ അഴിമതി നടന്നതായി വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളത്തെ മികച്ച ഭക്ഷണശാലയായി അമിനിറ്റി സ​െൻററിനെ മാറ്റും. സഞ്ചാരികളെ കായലോരത്തേക്ക് ആകർഷിക്കുന്ന തരത്തിെല പദ്ധതികളും നടപ്പാക്കും. സാമൂഹികവിരുദ്ധർ കായലോരത്ത് തമ്പടിക്കുന്നത് തടയും. അമിനിറ്റി സ​െൻററി​െൻറ പ്രവർത്തനം പരിശോധിക്കാൻ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ, പൊലീസി​െൻറ പട്രോളിങ്ങും ഏർപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ, കൗൺസിലർ ഷീബാദാസ്, ഡി.ടി.പി.സി സെക്രട്ടറി മിലിൻ എന്നിവരും പെങ്കടുത്തു. അമിനിറ്റി സ​െൻററിലെ മിക്ക ഉപകരണങ്ങളും മോഷണം പോയി കായംകുളം: സാമൂഹികവിരുദ്ധരുടെ ഇടത്താവളമായ കായലോരത്തെ ഡി.ടി.പി.സി അമിനിറ്റി സ​െൻററിലെ മിക്ക ഉപകരണങ്ങളും മോഷണം പോയി. ജനറേറ്റർ, മോേട്ടാർ, കതകുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. കായലോരത്ത് സ്ഥാപിച്ച വിലപിടിപ്പുള്ള 13 സ്പോട്ട്ലൈറ്റുകളും ഉൗരിക്കൊണ്ടുപോയി. ഇവിടുത്തെ പല ഉപകരണങ്ങളും നശിപ്പിച്ച നിലയിലാണ്. ലക്ഷങ്ങളുടെ വാടക കുടിശ്ശിക വന്നതോടെ ഒമ്പതുമാസം മുമ്പ് കരാറുകാരനെ ഒഴിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് സാമഗ്രി നഷ്ടമായതെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുമില്ല. 2014ൽ 3,77,777 രൂപ വാർഷിക വാടകക്കാണ് വലിയഴീക്കൽ സ്വദേശിക്ക് സ്ഥാപനം നൽകിയത്. പിന്നീടുള്ള വർഷങ്ങളിൽ വാടകയിൽ 20 ശതമാനം വീതം വർധന വരുത്തണമെന്നുമായിരുന്നു കരാർ. എന്നാൽ, 2017 ജനുവരി വരെ ആകെ 1,88,890 രൂപയാണ് വാടക ഇനത്തിൽ അടച്ചത്. 8,48,385 രൂപ കുടിശ്ശിക വന്നതോടെയാണ് നിർബന്ധപൂർവം വാടകക്കാരനെ ഒഴിപ്പിച്ചത്. കുടിശ്ശിക തുക കരാറുകാരനിൽനിന്ന് ഇൗടാക്കാനുള്ള നടപടി തുടങ്ങിയതായി ഡി.ടി.പി.സി അധികൃതർ പറഞ്ഞു. അതേസമയം, ഡി.ടി.പി.സിയുടെ മറവിൽ നടന്ന അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് നഗരസഭ ചെയർമാൻ എൻ. ശിവദാസൻ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണം. ഇതുസംബന്ധിച്ച് വകുപ്പുമന്ത്രിക്കടക്കം പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈസെക്-2017 കിറ്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ കായംകുളം: എം.എസ്.എം ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍-ഹയർ സെക്കന്‍ഡറി വിദ്യാർഥികൾക്ക് നടത്തുന്ന ഹൈസെക് പരിപാടി 22ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 4.30 വരെ കരീലക്കുളങ്ങര കിറ്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കും. ലഹരി ഉപയോഗം, ധാർമിക അപചയം, ലഹരി ഉപയോഗം, സോഷ്യൽ മീഡിയ അഡിക്ഷൻ എന്നിവ പരിഹരിക്കുന്നത് സംബന്ധിച്ച ബോധവത്കരണക്ലാസുകളാണ് ഉണ്ടാവുക. ഫോൺ: 9447358729.
Show Full Article
TAGS:LOCAL NEWS
Next Story