Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:44 AM GMT Updated On
date_range 11 Oct 2017 5:44 AM GMTഅക്ഷയപാത്രം പദ്ധതി തുടങ്ങി; ഇനി 24 മണിക്കൂറും സൗജന്യഭക്ഷണം
text_fieldsbookmark_border
കൊച്ചി: മനുഷ്യൻ മൃഗങ്ങളാകാൻ പ്രവണതയുള്ള കാലത്ത് മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നവർ കുറവാണെന്നും നല്ല മനുഷ്യരാവുക എന്നതാണ് മുഖ്യമെന്നും പ്രഫ. എം.കെ. സാനു. ഫൗണ്ടേഷൻ ഫോർ അന്നം ചാരിറ്റി ഈസ് (ഫേസ്) ആരംഭിച്ച അക്ഷയപാത്രം പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഘ്നങ്ങൾ ഉണ്ടാക്കാൻ ഒട്ടേറെ പേർ വന്നേക്കാമെന്നും വിമർശനങ്ങളിൽ തളരരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി. അഞ്ചുവർഷമായി സൗജന്യ ഉച്ചഭക്ഷണം നൽകിവരുന്ന ഫേസിെൻറ 24 മണിക്കൂറും സൗജന്യഭക്ഷണം നൽകുന്ന പദ്ധതിയാണ് അക്ഷയപാത്രം. അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ ഫേസ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ 'മുഖം മുഖം' മാസികയുടെ പ്രകാശനം മോനമ്മ കോക്കാടിന് നൽകി എം.കെ. സാനു നിർവഹിച്ചു. കുര്യൻ ജോൺ മേളാംപറമ്പിൽ മുഖ്യാതിഥിയായി. ഫേസ് പ്രസിഡൻറ് ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ചു. കെ.ആർ. ബാലൻ, എം.ആർ. രാജേന്ദ്രൻ നായർ, നിഷ സ്നേഹക്കൂട്, കൗൺസിലർ ദീപക് ജോയ്, മേരി അനിത, റോയ് മാത്യു എന്നിവർ പങ്കെടുത്തു. ഫേസ് ഓഡിറ്റർ ടി. വിനയ്കുമാർ സ്വാഗതവും സെക്രട്ടറി എ. സാലിഷ് നന്ദിയും പറഞ്ഞു. ആർക്കും ഏതുസമയത്തും ഫേസിെൻറ അയ്യപ്പൻകാവിലെ ഓഫിസിലെത്തി മണി അടിച്ചാൽ ഭക്ഷണം ലഭിക്കും. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ഭാരവാഹികൾ പറഞ്ഞു. സൗജന്യ നട്ടെല്ല് രോഗനിർണയ ക്യാമ്പ് കൊച്ചി: ആസ്റ്റർ മെഡ്സിറ്റി ഇൗ മാസം 14ന് സൗജന്യ നെട്ടല്ല് രോഗനിർണയ ക്യാമ്പ് നടത്തുന്നു. രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടർ കൺസൽേട്ടഷനും സൗജന്യമാണ്. ഡോക്ടർ നിർദേശിക്കുന്നവർക്ക് തെരഞ്ഞെടുത്ത പരിശോധനകൾ പ്രത്യേക നിരക്കിൽ നടത്താൻ സൗകര്യമുണ്ടാകും. ഫോൺ: 8111998076 / 8230.
Next Story