Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:11 AM IST Updated On
date_range 11 Oct 2017 11:11 AM IST'വിജ്ഞാന പരിപോഷണവും ഗവേഷണവും കുത്തകയല്ല'
text_fieldsbookmark_border
കൊച്ചി: വിജ്ഞാന പരിപോഷണവും ഗവേഷണവും സർവകലാശാല അധ്യാപകരുടെ മാത്രം കുത്തകയാണെന്ന ചിലരുടെ മിഥ്യാധാരണ പൊളിച്ചടുക്കേണ്ട കാലം അതിക്രമിച്ചെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ദക്ഷിണ മേഖല ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ പറഞ്ഞു. കൊച്ചി സർവകലാശാലയുടെ ലേക്സൈഡ് കാമ്പസ് സംഘടിപ്പിച്ച ജല സാക്ഷരത പദ്ധതി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല ശുദ്ധീകരണ പ്രചാരണ പുസ്തകത്തിെൻറ ആദ്യപതിപ്പ് ഡോ. അനിൽകുമാർ വടവാതൂരിന് നൽകി കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത പ്രകാശനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. ചന്ദ്രമോഹനകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ. കെ. സാജൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ശാസ്ത്രജ്ഞൻ ഡോ. കെ.കെ. ബാലചന്ദ്രൻ, അറ്റ്മോസ്ഫെറിക് സയൻസ് വകുപ്പ് മേധാവി ബേബി ചക്രപാണി, ഓഷ്യാനോഗ്രഫി വകുപ്പിലെ പ്രഫസർ ഡോ. സി.എച്ച്. സുജാത, ഡോ. പി. ഷൈജു എന്നിവർ സംസാരിച്ചു. ജി.എസ്.ടി സെമിനാർ കളമശ്ശേരി: ഏലൂർ നഗരസഭയും സെൻട്രൽ ടാക്സും സംയുക്തമായി പൊതുജനങ്ങൾക്കായി ജി.എസ്.ടി ബോധവത്കരണ സെമിനാർ നടത്തും. കൗൺസിൽ ഹാളിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് സെമിനാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story