Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗത്ത്​ ഇന്ത്യൻ...

സൗത്ത്​ ഇന്ത്യൻ ബാങ്ക്​ രണ്ടാംപാദ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ രണ്ടാംപാദ സാമ്പത്തികഫലം പ്രഖ്യാപിച്ചു. ഇൗ പാദത്തിലെ പ്രവർത്തനലാഭം 460.27 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ പ്രവർത്തനലാഭം 297.34 കോടിയായിരുന്നു. എന്നാൽ, രണ്ടാംപാദത്തിൽ 252.39 കോടിയുടെ നീക്കിയിരിപ്പ് നടത്തേണ്ടിവന്നതിനാൽ അറ്റാദായം 4.32 കോടിയാണ്. കഴിഞ്ഞ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുേമ്പാൾ ഇടപാടിൽ 11.70 ശതമാനം വളർച്ച രേഖപ്പെടുത്തി. നിക്ഷേപങ്ങളിൽ 11.55 ശതമാനമാണ് വർധന. കറൻറ് നിക്ഷേപങ്ങൾ 21.22 ശതമാനം വളർന്നപ്പോൾ സേവിങ്സ് നിക്ഷേപങ്ങളിൽ 19.71 ശതമാനം വളർച്ച രേഖപ്പെടുത്തി. കറൻറ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടുകളിൽ 20.35 ശതമാനവും എൻ.ആർ.െഎ നിക്ഷേപങ്ങളിൽ 15.34 ശതമാനവുമാണ് വളർച്ച. വായ്പകൾ 11.90 ശതമാനം വർധിച്ചു. വാഹനവായ്പ 29.50 ശതമാനം, റീെട്ടയിൽ വായ്പ 18.11 ശതമാനം, കോർപറേറ്റ് വായ്പ 3.92 ശതമാനം എന്നിങ്ങനെയാണ് വളർച്ച. ബാങ്കി​െൻറ മൊത്തം നിഷ്ക്രിയ ആസ്തി 3.96ൽനിന്ന് 3.57 ആയും അറ്റ നിഷ്ക്രിയ ആസ്തി 2.77ൽനിന്ന് 2.57 ആയും മെച്ചപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story