Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിണറായി വിജയ​െൻറ...

പിണറായി വിജയ​െൻറ നാളുകൾ എണ്ണപ്പെട്ടു ^ശിവരാജ്​ സിങ്​ ചൗഹാൻ

text_fields
bookmark_border
പിണറായി വിജയ​െൻറ നാളുകൾ എണ്ണപ്പെട്ടു -ശിവരാജ് സിങ് ചൗഹാൻ തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയ​െൻറ നാളുകൾ എണ്ണപ്പെെട്ടന്നും ഭരണം വിെട്ടാഴിയാൻ സാഹചര്യം വരുെന്നന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രസ്താവിച്ചു. സി.പി.എം കേരളത്തെ നാശത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജനരക്ഷ യാത്രയുടെ ഭാഗമായി തെക്കേഗോപുരനടയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തും. കേന്ദ്ര പദ്ധതികൾ പേര് മാറ്റി സംസ്ഥാന പദ്ധതിയാക്കുകയാണ് പിണറായി വിജയൻ. അതുവഴി കേന്ദ്രഫണ്ട് ദുരുപയോഗെപ്പടുത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇൗ കളി അവസാനിപ്പിക്കാൻ സമയമായി. കേരളത്തിൽ വികസനം വഴിമുട്ടി. തൊഴിലില്ലായ്മ വർധിച്ചു. കാർഷിക മേഖലയും വ്യാവസായിക മേഖലയും മുരടിച്ചു. വികസനം കാണണമെങ്കിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥനങ്ങളിൽ വരണം-ചൗഹാൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story