Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:41 AM GMT Updated On
date_range 11 Oct 2017 5:41 AM GMTഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്തെല്ലാം ആരോപണങ്ങൾ^ കേന്ദ്രമന്ത്രി
text_fieldsbookmark_border
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്തെല്ലാം ആരോപണങ്ങൾ- കേന്ദ്രമന്ത്രി െകാച്ചി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ജയ് ഷാ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കൃത്യമായ രേഖകളുള്ള കമ്പനി നികുതിയും അടക്കുന്നുണ്ട്. കോൺഗ്രസിെൻറ ആസൂത്രിത ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിൽ. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്തെല്ലാം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കോൺഗ്രസ് ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കോൺഗ്രസ് പ്രായോജകരായ വാർത്തകൾ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്യും. നാഷനൽ ഹെറാൾഡ് കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഇത്തരം ആരോപണങ്ങൾക്ക് എന്ത് ധാർമിക അവകാശമാണുള്ളത്. സഹോദരി ഭർത്താവ് റോബർട്ട് വാദ്രയുടെയും കുടുംബത്തിെൻറയും അഴിമതി കേസുകളും രാഹുൽ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story