Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:45 AM GMT Updated On
date_range 10 Oct 2017 5:45 AM GMTെറസിഡൻറ്സ് അസോസിയേഷെൻറ ജാഗ്രത; മാലിന്യം തള്ളാനെത്തിയവർ കുടുങ്ങി
text_fieldsbookmark_border
ആലപ്പുഴ: തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചപ്പോള്‍ വലയിലായത് അനേകം പേര്‍. അഞ്ചുവര്‍ഷം നീണ്ട ബോധവത്കരണത്തിന് ഒരു ഫലവും ഇല്ലാതെ വന്നപ്പോള്‍ നാട്ടുകാര്‍ നേരിട്ടിറങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ ഒമ്പതുവരെ കാമറ അടക്കം സംവിധാനങ്ങളോടെ രഹസ്യമായാണ് പ്രദേശവാസികൾ നിരീക്ഷണം നടത്തിയത്. മഠം റോഡില്‍ ചാക്കുകണക്കിന് ഭക്ഷണാവശിഷ്ടങ്ങളും പേപ്പര്‍ കപ്പുകളും പ്ലേറ്റുകളും അര്‍ധരാത്രി കൊണ്ടിട്ടത് എവിടെനിന്നാണെന്ന് സൂചന ലഭിച്ചു. മഠം റോഡ് ജങ്ഷനില്‍ വലിയ പ്ലാസ്റ്റിക് കിറ്റില്‍ ജൈവമാലിന്യം തള്ളിയ സ്ത്രീയെ പിടികൂടി. ജോലിക്ക് നിൽക്കുന്ന വീട്ടിലെ മാലിന്യമാണെന്ന് പറഞ്ഞുവെങ്കിലും വീട്ടുടമസ്ഥര്‍ അത് നിഷേധിച്ചു. അതില്‍ അന്വേഷണം നടക്കുന്നു. മാലിന്യക്കിറ്റുകള്‍ ദിവസേന പൊക്കിയെറിഞ്ഞ് കേബിളുകളില്‍ സ്ഥിരമായി കുടുക്കിയിടുന്ന വീട്ടമ്മയെ താക്കീത് ചെയ്തു. മദ്യപിച്ചശേഷം കുപ്പികളും കവറുകളും റോഡിലും അയല്‍പറമ്പുകളിലും സ്ഥിരമായി എറിഞ്ഞിട്ട് പോകുന്നവരെക്കുറിച്ച് പൊലീസില്‍ പരാതി നൽകാന്‍ തീരുമാനിച്ചു. വീട്ടില്‍ സ്ഥിരമായി താമസിക്കാത്തവരും പുറത്തുനിന്ന് മദ്യപിക്കാൻ മാത്രം എത്തുന്നവരുമാണ് ശല്യക്കാര്‍. ദിവസേന ഡസന്‍കണക്കിന് ഗ്ലാസ്, പ്ലാസ്റ്റിക് കുപ്പികളാണ് റോഡരികില്‍ കണ്ടെത്താറ്. ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് മാലിന്യക്കിറ്റ് എറിഞ്ഞ വടക്കേ ഇന്ത്യന്‍ വിനോദസഞ്ചാരിയെ തടഞ്ഞു. യാത്രക്കിെടയായതിനാല്‍ ഇനി ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ച് വിട്ടു. റോഡിലിട്ട കിറ്റ് തിരികെയെടുക്കുകയും മാപ്പ് പറയുകയും ചെയ്തു. കുന്നുകൂടിക്കിടന്നിരുന്ന മാലിന്യം കത്തിച്ചു. കൂടാതെ ധാരാളം മാലിന്യം നഗരസഭ ജീവനക്കാര്‍ വാഹനത്തില്‍ കൊണ്ടുപോവുകയും ചെയ്തു. വരുംദിവസങ്ങളില്‍ മാലിന്യമെറിയുന്നവര്‍ക്കെതിരെ നഗരസഭ, പൊലീസ് അധികൃതർക്ക് പരാതി നൽകി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കും. കൂടാതെ ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ അറിയിച്ചു. ഉപയോഗശേഷം ഉപേക്ഷിച്ച ഒരു ചുരുള്‍ വൈദ്യുതി ഭൂഗര്‍ഭ കേബിള്‍ വര്‍ഷങ്ങളായി കിടങ്ങാംപറമ്പ്-കോര്‍ത്തശേരി റോഡരികില്‍ കിടപ്പുണ്ട്. അതൊരു മാലിന്യനിക്ഷേപ കേന്ദ്രമായാണ് നാട്ടുകാര്‍ കരുതിയത്. കേബിള്‍ മാറ്റണമെന്നും കുഴിച്ചപ്പോള്‍ കൂട്ടിയിട്ട മണ്ണ് നിരപ്പാക്കണമെന്നും പല തവണ അധികൃതരോട് ആവശ്യപ്പെെട്ടങ്കിലും നടപടി സ്വീകരിച്ചില്ല. 'ജനദ്രോഹ നടപടികളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിക്കുന്നു' ചേർത്തല: ജനദ്രോഹ നടപടി നടപ്പാക്കുന്നതിൽ കേന്ദ്രവും കേരള സർക്കാറും മത്സരിക്കുകയാണെന്നും ഇത് രണ്ടും ഒരു നാണയത്തിെൻറ ഇരുവശങ്ങളാണെന്നും ഡി.സി.സി പ്രസിഡൻറ് എം. ലിജു. പ്രഥമ വെട്ടക്കൽ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതക സിലിണ്ടറിെൻറയും വില ദിവേസന വർധിപ്പിക്കുമ്പോൾ, അതിൽനിന്ന് കിട്ടുന്ന നികുതി വേണ്ടെന്നുവെക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. മണ്ഡലം പ്രസിഡൻറ് എം.എ. നെൽസൺ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എസ്. ശരത്ത്, സി.കെ. ഷാജി മോഹൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എച്ച്. സലാം, സി.ഡി. ശങ്കർ, എം.കെ. ജയപാൽ, സജിമോൾ ഫ്രാൻസീസ്, പി.എം. രാജേന്ദ്രബാബു, കെ.ബി. റഫീക്ക്, ആർ.സി. രാധ കൃഷ്ണൻ, കെ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു.
Next Story