Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത നേതാക്കളെ...

വനിത നേതാക്കളെ ആക്രമിച്ച സംഭവം പൊലീസ്​ നടപടി അപഹാസ്യം ^എം. ലിജു

text_fields
bookmark_border
വനിത നേതാക്കളെ ആക്രമിച്ച സംഭവം പൊലീസ് നടപടി അപഹാസ്യം -എം. ലിജു ആലപ്പുഴ: കെ.എസ്.യു വനിത നേതാക്കളെ ആക്രമിച്ച എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്തത് പൊലീസി​െൻറ വീഴ്ചയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. കോളജ് യൂനിറ്റ് പ്രസിഡൻറ് ജയിൻ മീര, യൂത്ത് കോൺഗ്രസ് പുന്നപ്ര സൗത്ത് മണ്ഡലം പ്രസിഡൻറ് മീനു ബിജു എന്നിവരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച എസ്.പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ സമരം ശക്തിപ്പെടുത്തുമെന്നും ലിജു പറഞ്ഞു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് സുജ ജോഷ്വ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, ഭാരവാഹികളായ ടി. സുബ്രഹ്മണ്യദാസ്, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ് ഭട്ട്, ശ്രീദേവി രാജൻ, മഹിള കോൺഗ്രസ് നേതാക്കളായ പി.കെ. ശ്യാമള, ഉഷ ഭാസി, ലതാകുമാരി, ഗീത രാജൻ, ജയലക്ഷ്മി അനിൽകുമാർ, ഗീത ബാബു, ചന്ദ്ര ഗോപിനാഥ്, ജമീല, ഏലിയാമ്മ വർക്കി, രുക്മിണി, ലേഖ, കൊച്ചുമോൾ ലാലു, ലത രാജീവ്, സരസമ്മ ജനാർദനൻ, ശ്രീകുമാരി എന്നിവർ സംസാരിച്ചു. കായംകുളം താപനിലയത്തിൽ സൗരോർജ വൈദ്യുതി ഉൽപാദനത്തിന് കരാർ ക്ഷണിച്ചു ഹരിപ്പാട്: കായംകുളം താപനിലയത്തിൽ സൗരോർജ വൈദ്യുതി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ക്ഷണിച്ചു. നിലയത്തിൽ 15 മെഗാവട്ട് സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ ആഭ്യന്തര ആവശ്യത്തിന് എൻ.ടി.പി.സി വിവിധ ഇടങ്ങളിലായി മൊത്തം 244 കിലോ വാട്ട് സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ സൗരോർജ വൈദ്യുതി ഉൽപാദന രംഗത്തേക്ക് കടക്കുേമ്പാൾ വിലക്കുറവും ഉണ്ടാകും. നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം ഒരു വർഷത്തിലധികമായി എൻ.ടി.പി.സി നിർത്തിവെച്ചിരിക്കുകയാണ്. വിലക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ് ഇവിെടനിന്ന് സംസ്ഥാന സർക്കാർ വൈദ്യുതി വാങ്ങാത്തത്. സംസ്ഥാനം ആവശ്യപ്പെടാതെ വൈദ്യുതി വാങ്ങൽ കരാർ പ്രകാരം നിലയത്തിന് സ്വന്തമായി നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതിയും ഉൽപാദിപ്പിക്കാനാവില്ല. സൗരോർജ വൈദ്യുതി ഉൽപാദനം ഒരു പരീക്ഷണഘട്ടത്തിലാണ്. അതി​െൻറ വാങ്ങൽ സംബന്ധിച്ച് സംസ്ഥാന സർക്കാറുമായി വിശദമായ ചർച്ചയും ആവശ്യമുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story