Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ മേള കൊടിയിറങ്ങി;...

കയർ മേള കൊടിയിറങ്ങി; വരുംവർഷങ്ങൾ പ്രതീക്ഷയുടേതെന്ന്​ മന്ത്രി

text_fields
bookmark_border
ആലപ്പുഴ: ഏഴാം കയർ മേളയുടെ കൊടി താഴ്ന്നു. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മേള വലിയ ജനസഞ്ചയത്തിനാണ് സാക്ഷ്യംവഹിച്ചത്. കോടികൾ എല്ലാ വർഷവും കയർമേളക്ക് വേണ്ടി ചെലവഴിക്കാറുണ്ട്. എന്നാൽ, അടുക്കും ചിട്ടയോടും കൂടി അതി​െൻറ ഒാരോ വിഭാഗത്തിലും ഉൗന്നൽ നൽകിയുള്ള കാര്യക്ഷമമായ പ്രവർത്തനം ഏഴാം കയർമേളക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. ആലപ്പുഴ ജില്ലയിൽനിന്ന് മാത്രമല്ല, കയർ ഉൽപാദിപ്പിക്കുന്നതും അല്ലാത്തതുമായ ജില്ലകളിൽനിന്നുവരെ നിരവധി പേർ കയറിനെപ്പറ്റി മനസ്സിലാക്കാനും അതി​െൻറ വികാസത്തിന് ആവശ്യമായ പദ്ധതികൾ പഠിക്കാനും എത്തി. കയറി​െൻറ നാടായി വളർന്നുവരുന്ന തമിഴ്നാട്ടിൽനിന്നുവരെ ആളുകൾ വന്നു. വൈവിധ്യമാർന്ന വിഷയങ്ങളിൽ അധിഷ്ഠിതമായ സെമിനാറുകളും ശ്രദ്ധിക്കപ്പെട്ടു. കയറി​െൻറ വാണിജ്യപരമായ വളർച്ച എങ്ങനെ സാധ്യമാക്കാം എന്നതായിരുന്നു പ്രധാനം. അതോടൊപ്പം നവീകരണവും ഉൽപന്നങ്ങളുടെ വൈവിധ്യവും സെമിനാർ വിഷയങ്ങളായി മാറി. കയർ മേളയുടെ പ്രധാനമായ ഗുണം ആലപ്പുഴയെ കയർ പൈതൃക നഗരത്തി​െൻറ ഭാഗമാക്കാൻ പോകുന്നു എന്നതാണ്. നഗരത്തിൽ മുമ്പ് ആരംഭിച്ച് പിന്നീട് അടഞ്ഞുപോയ വൻകിട കയർ കമ്പനികൾ കയർ പൈതൃകത്തി​െൻറ ഭാഗമായി മാറും. അതിനുവേണ്ടിയുള്ള നടപടികൾ കയറി​െൻറ ചുമതലയുള്ള മന്ത്രി ടി.എം. തോമസ് െഎസക് പ്രഖ്യാപിച്ചുകഴിഞ്ഞു. അതോടൊപ്പം രണ്ടാം കയർ വ്യവസായ പുനഃസംഘടന എന്നതും കയർ മേളയുടെ നേട്ടമാണ്. കേരളത്തിൽ കയർ വ്യവസായം രക്ഷപ്പെടാൻ എന്തൊക്കെ വേണം എന്നത് ഗൗരവമായ ചർച്ചക്ക് വിധേയമായി. തെങ്ങി​െൻറ മുരടിപ്പും തൊണ്ടി​െൻറ അഭാവവും മറികടക്കാനുള്ള നടപടികൾ ഇനിയുണ്ടാകും. കയർ ഭൂവസ്ത്രത്തി​െൻറ ആവശ്യം മനസ്സിലാക്കിയുള്ള പദ്ധതികളാണ് മറ്റൊന്ന്. ഇതോടൊപ്പം ആഭ്യന്തരവും വിദേശീയവുമായ കോടിക്കണക്കിന് രൂപയുടെ കരാറുകളും ഒപ്പുവെച്ചു. കയർമേഖലയെ ചലനാത്മകമാക്കാൻ അഞ്ചുദിവസത്തെ മേളകൊണ്ട് കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് സംഘാടകർ മടങ്ങിയത്. യുവജന കമീഷൻ ജില്ല അദാലത് 13ന് ആലപ്പുഴ: സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോമി​െൻറ അധ്യക്ഷതയിൽ 13ന് ജില്ലയിൽ അദാലത് നടത്തും. രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി. 18നും 40 വയസിനും മധ്യേയുള്ളവരിൽനിന്ന് പരാതികളും നിർദേശങ്ങളും ക്ഷണിച്ചു. ഫോൺ: 0471 2308630.
Show Full Article
TAGS:LOCAL NEWS
Next Story