Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായൽ​ െകെയേറ്റം: തോമസ് ...

കായൽ​ െകെയേറ്റം: തോമസ് ചാണ്ടിക്കെതിരെ ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിക്കെതിരെ ഹൈകോടതിയിൽ ഹരജി. അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്ത് അംഗം ബി.കെ. വിനോദ് നൽകിയ ഹരജിയിൽ മന്ത്രി 1970ലെ കേരള ഭൂപരിഷ്‌കരണ ചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിക്കുന്നു. തോമസ് ചാണ്ടി കൈയേറിയത് കായല്‍ ഭൂമിയാണെന്ന് കുട്ടനാട് തഹസില്‍ദാറുടെ റിപ്പോര്‍ട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ടും മന്ത്രിെക്കതിരാണ്. പ്രദേശത്തി​െൻറ ഉപഗ്രഹ ചിത്രങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു. 1957ലെ ഭൂപരിഷ്‌കരണ നിയമവും 1970ലെ ചട്ടങ്ങളും ലംഘിച്ചാണ് മന്ത്രി മാര്‍ത്താണ്ഡം കായൽ കൈയേറിയത്. കൈയേറ്റഭൂമി സര്‍വേ നടത്തി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം. തോമസ് ചാണ്ടിക്കെതിരെ ഭൂവിനിയോഗ നിയമ പ്രകാരം ക്രിമിനല്‍ നിയമനടപടി സ്വീകരിക്കാൻ പുളിങ്കുന്ന് സി.ഐക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. മന്ത്രിയെയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ഉള്‍പ്പെടെ എതിര്‍കകക്ഷികളാക്കിയാണ് ഹരജി.
Show Full Article
TAGS:LOCAL NEWS 
Next Story