Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:38 AM GMT Updated On
date_range 10 Oct 2017 5:38 AM GMTതൊഴിലന്വേഷകർക്ക് മുനമ്പം പൊലീസിെൻറ പഠനശിബിരം
text_fieldsbookmark_border
വൈപ്പിന്‍: ക്രമസമാധാനച്ചുമതല മാത്രമല്ല സ്റ്റേഷൻ അതിര്‍ത്തിയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മത്സരപരീക്ഷകളെ അഭിമുഖീകരിക്കാനുള്ള പരിശീലനച്ചുമതലകൂടി ഏറ്റെടുത്തിരിക്കുകയാണ് മുനമ്പം പൊലീസ്. ജനമൈത്രി പൊലീസ് എന്ന നിലയിലാണ് പഠനശിബിരം സംഘടിപ്പിച്ചത്. 14ന് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്റ്റേഷനതിര്‍ത്തിയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലെ തൊഴിലന്വേഷകര്‍ക്ക് ക്ലാസില്‍ സംബന്ധിക്കാം. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് അംഗം ശാന്തിനി പ്രസാദ് അധ്യക്ഷത വഹിക്കും. എം.വി. ജോസ്, എം.വി. വീരന്ദ്രകുമാര്‍ എന്നിവര്‍ ക്ലാസ് നയിക്കും. ഫോണ്‍: 94979 33163.
Next Story