Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 11:08 AM IST Updated On
date_range 10 Oct 2017 11:08 AM ISTകഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
എടത്തല: എടത്തല കോമ്പാറ ജങ്ഷനിൽ കഞ്ചാവ് കൈവശംെവച്ച അഞ്ചുപേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ അയനാരി പറമ്പിൽ സജീർ (24), കുറ്റ്യാടി മേമണ്ണിൽ വീട്ടിൽ ജയ്സൺ (23), പേരാമ്പ്ര കല്ലാട്ട് മീത്തൽ വീട്ടിൽ ജിഷ്ണു (19), നരിക്കുന്നുമ്മൽ ആഷിഖ് (21), പാറമ്മേൾ വീട്ടിൽ മുഹമ്മദ് ഷബീർ (20) എന്നിവരെയാണ് പിടികൂടിയത്. മൂന്നുപേർ അടിവാരം ലാൻഡ് മാർക്ക് കമ്പനിയിലെ ജോലിക്കാരും ഒരാൾ കളമശ്ശേരി ഇടശ്ശേരി ബാറിലെ ജോലിക്കാരനും ഒരാൾ ബംഗളൂരുവിൽ തട്ടുകട നടത്തുന്നയാളുമാണ്. 420 ഗ്രാം കഞ്ചാവ് ഇവരിൽനിന്ന് കണ്ടെടുത്തു. കോമ്പാറ ജങ്ഷന് സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി എ.വി. ജോർജിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്ന് ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രൻ, സി.ഐ വിശാൽ ജോൺസൺ, എസ്.ഐമാരായ പി.ജെ. നോബിൾ, ജോസ് ജോർജ്, അബ്ദുൽ ജലീൽ, ഇബ്രാഹിംകുട്ടി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story