Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:32 AM GMT Updated On
date_range 9 Oct 2017 5:32 AM GMTവ്യോമയാന മേഖലയിൽ സ്ഥിരം തൊഴിലാളികൾ കുറയുന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: വ്യോമയാന മേഖലയിൽ സ്ഥിരം തൊഴിലാളികൾ വലിയ തോതിൽ കുറയുന്നു. നിലവിെല തൊഴിലാളികളിൽ 50 ശതമാനത്തോളം കരാർ അടിസ്ഥാനത്തിൽ ഉള്ളവരാണെന്ന് ലേബർ ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു. നിലവിലുള്ളവർ വിരമിക്കുന്നതിനനുസരിച്ച് പല കമ്പനികളും സ്ഥിരം നിയമനം കുറക്കുകയാണ്. കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ നൽകുന്ന എണ്ണൂറ്റമ്പതിലേറെ ഏജൻസികൾ ഇൗ രംഗത്തുണ്ട്. ഏതാണ്ട് 43,000 കരാർ തൊഴിലാളികളാണ് ഇവർക്കുകീഴിൽ പ്രവർത്തിക്കുന്നത്. പല തൊഴിലാളികൾക്കും പി.എഫ്, ചികിത്സ പദ്ധതി തുടങ്ങിയവ ഇല്ല. ബാഗേജുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന വിഭാഗങ്ങളിലാണ് കരാർ തൊഴിലാളികൾ കൂടുതലുള്ളത്. ചില വിമാനക്കമ്പനികൾ പൈലറ്റുമാെരയും എയർ ഹോസ്റ്റസുമാെരയുംവരെ കരാറടിസ്ഥാനത്തിലാണ് നിയോഗിക്കുന്നത്. പൊതുമേഖലയിെല എയർ ഇന്ത്യയിൽതന്നെ വർഷങ്ങളായി സ്ഥിരം നിയമനങ്ങൾ നിർത്തിെവച്ചിരിക്കുകയാണ്. വ്യോമയാന മേഖലയിൽ സ്ത്രീകളുൾപ്പെടെ പലർക്കും രാത്രി ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവരുന്നുണ്ട്. എന്നാൽ, ഇവർക്ക് രാത്രി വിശ്രമിക്കാനുംമറ്റും പലയിടത്തും സൗകര്യമില്ല.
Next Story