Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:32 AM GMT Updated On
date_range 9 Oct 2017 5:32 AM GMTപട്ടിമറ്റം മിനി സിവിൽ സ്റ്റേഷന് ആവശ്യം ശക്തമാകുന്നു
text_fieldsbookmark_border
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റത്ത് മിനി സിവിൽ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പട്ടിമറ്റം ഭാഗത്ത് നിരവധി പൊതു സ്ഥാപനങ്ങൾ വാടക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയെ കോർത്തിണക്കി റവന്യൂ പുറമ്പോക്ക് ഭൂമിയായ പട്ടിമറ്റം നീലിമലയിൽ മിനിസിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പട്ടിമറ്റം പഞ്ചായത്ത് രൂപവത്കരിച്ചാൽ പഞ്ചായത്ത് ഓഫിസ് നിർമിക്കാൻ ഉദ്ദേശിക്കുന്നതും ഇവിടെയാണ്. പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രം, വില്ലേജ് ഓഫിസ്, ഫയർ സ്റ്റേഷൻ എന്നിവ ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഗവ. െഗസ്റ്റ് ഹൗസും ഉണ്ട്. പട്ടിമറ്റം വൈദ്യുതി ബോർഡ്, ക്ഷീരകർഷക ഓഫിസ്, ടെലിഫോൺ എക്സ്ചേഞ്ച് എന്നിവയെല്ലാം വാടകക്കെട്ടിടത്തിലാണ്. കൃഷിഭവനും വാട്ടർ അതോറിറ്റി ഓഫിസും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നവയാണ്. കൂടാതെ, കമ്യൂണിറ്റി ഹാൾ സ്ഥാപിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് റവന്യൂ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. നീലിമലയിലേക്ക് ചേലക്കുളം, കുമ്മനോട്, ചെങ്ങര, പട്ടിമറ്റം, പഴന്തോട്ടം, കൈതക്കാട് പ്രദേശങ്ങളിൽനിന്ന് എളുപ്പം എത്തിചേരാനും കഴിയും.
Next Story