Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറിത്തോട്ടം...

പച്ചക്കറിത്തോട്ടം തുടങ്ങി

text_fields
bookmark_border
അങ്കമാലി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് തുറവൂർ കൃഷിഭവ‍​െൻറ നേതൃത്വത്തിൽ പച്ചക്കറി വികസന പദ്ധതി പ്രകാരം സ്കൂളുകളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു. കിടങ്ങൂർ ശ്രീഭദ്ര എൽ.പി സ്കൂളിൽ തുടങ്ങിയ പച്ചക്കറിത്തോട്ടത്തി​െൻറ പഞ്ചായത്തുതല ഉദ്ഘാടനം തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം രാജി ബിനീഷ് അധ്യക്ഷത വഹിച്ചു. 'സമഗ്ര പച്ചക്കറി കൃഷി സ്കൂൾ തലത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം' വിഷയത്തിൽ കൃഷി ഓഫിസർ പി. രാജശ്രീ ക്ലാസ് നടത്തി. മികച്ച സ്കൂളിനും സ്കൂൾ കോഒാഡിനേറ്റർക്കും വിദ്യാർഥി കർഷകനും ജില്ല, സംസ്ഥാന തലത്തിൽ കാഷ് അവാർഡ് നൽകും. വൈസ് പ്രസിഡൻറ് സിൽവി ബൈജു, പഞ്ചായത്തംഗങ്ങളായ എം.എം ജെയ്സൺ, ടി.ടി. പൗലോസ്, കെ.വി. സന്തോഷ് പണിക്കർ, ലത ശിവൻ, പ്രധാനാധ്യാപിക പി.ആർ. പ്രഭിത, പി.ടി.എ പ്രസിഡൻറ് സി.ടി. വിനോദ് , കൃഷി അസി. ഷൈജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story