Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:32 AM GMT Updated On
date_range 9 Oct 2017 5:32 AM GMTകലോത്സവ മാന്വൽ പരിഷ്കരണം: അധ്യാപകർ നിസ്സഹകരണ സമരത്തിന്
text_fieldsbookmark_border
െകാച്ചി: സ്കൂൾ കലോത്സവ നടത്തിപ്പിനുള്ള മാന്വൽ പരിഷ്കരണത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ തരംതാഴ്ത്തിയ സാഹചര്യത്തിൽ അധ്യാപകർ നിസ്സഹകരണ സമരത്തിന് ആലോചിക്കുന്നു. ഉപജില്ല കലോത്സവ മത്സരങ്ങളുടെ ജനറൽ കൺവീനർ സ്ഥാനം പ്രിൻസിപ്പൽമാരിൽനിന്ന് മാറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരെ (എ.ഇ.ഒ) ഏൽപിച്ച നടപടി പിൻവലിച്ചില്ലെങ്കിൽ കലോത്സവവുമായി സഹകരിക്കാതിരിക്കലടക്കം സമരപരിപാടികളാണ് പരിഗണനയിലുള്ളത്. പദവിയിലും ശമ്പള സ്കെയിലിലും എ.ഇ.ഒ ക്ക് വളരെ മുകളിൽ ജില്ല വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർക്കൊപ്പമാണ് (ഡി.ഡി.ഇ) ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ സ്ഥാനമെങ്കിലും അവരെ അവഹേളിക്കുന്ന തീരുമാനമാണുണ്ടായതെന്നാണ് അധ്യാപകരുടെ ആരോപണം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പരിഷ്കരിച്ച മാന്വൽ പ്രകാരം ഉപജില്ല കലോത്സവ നടത്തിപ്പിെൻറ ജനറൽ കൺവീനർ സ്ഥാനം എ.ഇ.ഒ ക്കാണ്. അതിനുതാഴെ ജോയൻറ് കൺവീനർ സ്ഥാനമാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പലിനുള്ളത്. നേരേത്ത എ.ഇ.ഒ നിർവഹിച്ചിരുന്ന കേലാത്സവ നടത്തിപ്പിെൻറ ട്രഷറർ സ്ഥാനം ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്കു കൂടി നൽകിയതോടെ, മേള നടക്കുന്ന സ്കൂളിലെ മേലധികാരിയായ പ്രിൻസിപ്പൽ നോക്കുകുത്തിയായി മാറും. ഹയർ സെക്കൻഡറിയിലെ അധ്യാപക സംഘടനകളുമായി കൂടിയാലോചിക്കാതെ, പൊതുവിദ്യാഭ്യാസ വകുപ്പിലെ സംഘടനകൾ മാത്രം അംഗങ്ങളായ യോഗത്തിൽ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതാക്കളുടെ നിലപാട്. ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലെ കലോത്സവങ്ങളുടെ നടത്തിപ്പിനായി ഭീമമായ തുക ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളിൽ നിന്നാണ് പിരിച്ചെടുക്കുന്നത്. കൂടാതെ എല്ലാ മേളകളിലും പകുതിയോളം മത്സരാർഥികൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നാണ്. എന്നിട്ടും നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാരിൽ നിന്നുമാറ്റിയത് പ്രോട്ടോക്കോൾ ലംഘനവും രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശ്യപരവുമാണ്. ഇത് റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടാത്തപക്ഷം നിസ്സഹകരണ സമരത്തെക്കുറിച്ച് ആേലാചിക്കുമെന്ന മുന്നറിയിപ്പാണ് സംഘടന നൽകുന്നത്. മാന്വൽ പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ ചേർന്ന േയാഗത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.വി അഭിലാഷ്, ജില്ല സെക്രട്ടറി സാജൻ ജെ. മേനോൻ, വി.എം. ജയപ്രദീപ്, നിഷ, നയനാദാസ്, കെ. എ. അൻവർ, റോയ് സെബാസ്റ്റ്യൻ, റെജി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് ലൗലി ജോസഫ് അധ്യക്ഷത വഹിച്ചു.
Next Story