Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധനവില വർധനക്കെതിരെ...

ഇന്ധനവില വർധനക്കെതിരെ പ്രതിഷേധജ്വാല

text_fields
bookmark_border
തൃപ്പൂണിത്തുറ: അഖില കേരള കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി) തൃപ്പൂണിത്തുറ സ​െൻറ് മേരീസ് ഫൊറോന പള്ളി സമിതിയുടെ നേതൃത്വത്തിൽ നടത്തി. പെട്രോളി​െൻറയും ഡീസലി​െൻറയും ഒപ്പം പാചകവാതകത്തി​െൻറയും വില അടിക്കടി കൂട്ടി വാഹനങ്ങൾ ഓടിക്കുന്നവരെയും വീട്ടമ്മമാരെയും ബുദ്ധിമുട്ടിക്കുന്ന സമീപനത്തിനെതിരെ പ്രതിഷേധജ്വാല തൃപ്പൂണിത്തുറ ഫൊറോന വികാരി ജേക്കബ് പുതുശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോസഫ് അമ്പലത്തിങ്കൽ അധ്യക്ഷത വഹിച്ചു. എ.കെ.സി.സി അതിരൂപത സെക്രട്ടറി ജയ്മോൻ േതാട്ടുപുറം, വൈസ്പ്രസിഡൻറ് ബാബു ആൻറണി, ഫൊറോന പ്രസിഡൻറ് എ.വി. ഫ്രാൻസിസ്, തങ്കച്ചൻ പേേരപറമ്പിൽ, ജോൺസൺ മാവുങ്കൽ എന്നിവർ സംസാരിച്ചു. തൃപ്പൂണിത്തുറ കിഴക്കേകോട്ട കവലയിൽ നടന്ന പ്രതിഷേധജ്വാലയിൽ മെഴുകുതിരി കത്തിച്ച് വീട്ടമ്മമാരടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധജ്വാലക്ക് പി.ജെ. ആൻറണി, റോസ്മി തോമസ്, ബിനോയ് ഏഴകുന്നേൽ, ജോസഫ് പൊറ്റംതാഴം, ജോർജ് ചെറുപുള്ളിൽ, പീറ്റർ പേരേപറമ്പിൽ, പാപ്പച്ചൻ പി.ജെ, ജോസഫ് വട്ടകുടിയിൽ, ജോൺസൺ ചമ്പക്കര തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story