Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികളുടെ പാര്‍ക്ക്...

കുട്ടികളുടെ പാര്‍ക്ക് നവീകരിക്കാന്‍ പദ്ധതിയായി

text_fields
bookmark_border
മട്ടാഞ്ചേരി: ശോച്യാവസ്ഥയിലായ ഫോര്‍ട്ട്കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്ക് നഗരസഭയും ടൂറിസം വകുപ്പും ചേര്‍ന്ന് നവീകരിക്കാൻ തീരുമാനമായി. പാർക്കി​െൻറ ശോച്യാവസ്ഥയെക്കുറിച്ച് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പാര്‍ക്കില്‍ പുതിയ കളിക്കോപ്പുകള്‍ സ്ഥാപിക്കുകയും പുല്ല് പിടിപ്പിച്ച് മനോഹരമാക്കുമെന്നും നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ കാർണിവൽ ആഘോഷങ്ങൾക്കുമുമ്പ് ജോലി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. തകര്‍ന്ന കളിക്കോപ്പുകളും വെള്ളക്കെട്ടുംമൂലം പാര്‍ക്കില്‍ എത്തുന്ന കുട്ടികള്‍ നിരാശയിലാണ്. പാര്‍ക്കി​െൻറ നവീകരണജോലി മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചെങ്കിലും ഇടക്ക് മുടങ്ങുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story