Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമ്പളങ്ങിയിലെ തകർന്ന റോഡുകൾ അപകടക്കെണിയായി
text_fieldsbookmark_border
പള്ളുരുത്തി: മാസങ്ങളായി തകര്‍ന്നുകിടക്കുന്ന കുമ്പളങ്ങിയിലെ റോഡുകള്‍ക്ക് മന്ത്രിയുടെ വാക്കുകളും ഗുണം ചെയ്തില്ല. ഇന്ത്യയിലെ ആദ്യത്തെ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങി ദ്വീപിലെ അഞ്ചര കിലോമീറ്റര്‍ വരുന്ന റോഡിെൻറ അവസ്ഥ ഏറെ പരിതാപകരമാണ്. മഴയായാലും വെയിലായാലും ഗ്രാമവാസികള്‍ക്ക് ദുരിതമാണ്. മഴയത്ത് കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കാല്‍നടപോലും ദുരിതമാണ്. മഴയില്ലെങ്കിൽ പൊടിപടലങ്ങളും. ഇരുചക്ര വാഹന യാത്രികരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. റോഡിലെ ചതിക്കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണ്. റോഡ് നന്നാക്കുന്നതില്‍ കാലതാമസം വരുമ്പോള്‍ മഴയെ പഴിച്ച് രക്ഷപ്പെടുകയാണ് അധികൃതര്‍. എന്നാല്‍, മഴ പലപ്പോഴും മാറിനിന്നെങ്കിലും റോഡ് മാത്രം നന്നായില്ല. മഴ നില്‍ക്കുമ്പോള്‍ത്തന്നെയാണ് ഫോര്‍ട്ട്കൊച്ചിയിലെ റോഡുകള്‍ നന്നാക്കിയത്. റോഡിലെ വലിയ കുഴികള്‍ അടക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. കുഴിയില്‍ വീണ് ഒരു വീട്ടമ്മ മരിച്ചിട്ടും സംഭവം അധികൃതർ ഗൗരവമായി എടുത്തിട്ടില്ല. കുമ്പളങ്ങി റോഡ് നന്നാക്കാന്‍ ഫണ്ട് അനുവദിച്ചതായി കെ.ജെ. മാക്സി എം.എല്‍.എയും ജില്ല പഞ്ചായത്ത് പണം അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് മാര്‍ട്ടിന്‍ ആൻറണിയും പറഞ്ഞിട്ട് മാസങ്ങളായെങ്കിലും നടപടിയൊന്നുമായില്ലന്നുമാത്രം. റോഡിെൻറ ശോച്യാവസ്ഥമൂലം സ്വകാര്യബസുകള്‍ ഇതുവഴിയുള്ള സർവിസ് നിര്‍ത്താന്‍ ആലോചിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story