Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:42 AM GMT Updated On
date_range 8 Oct 2017 5:42 AM GMTകളമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക് വരുന്നു
text_fieldsbookmark_border
കൊച്ചി: കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലെ 3.15 ഏക്കര്‍ ഭൂമിയില്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ തത്ത്വത്തില്‍ തീരുമാനം. മന്ത്രി എ.സി. മൊയ്തീെൻറ നേതൃത്വത്തില്‍ ഗവ. െഗസ്റ്റ് ഹൗസില്‍ നടന്ന വ്യവസായവകുപ്പിനുകീഴിലെ വിവിധ ഏജന്‍സികളുടെ പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആൻഡ് േകാമേഴ്സിെൻറ മോഡിഫൈഡ് ഇന്‍ഡസ്ട്രി ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്ഗ്രഡേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഫര്‍ണിച്ചര്‍ പാര്‍ക്ക് സ്ഥാപിക്കുക. 85 കോടിയാണ് കണക്കാക്കുന്ന തുക. തുകയുടെ 50 ശതമാനം കേന്ദ്രസര്‍ക്കാറും 25 ശതമാനം സംസ്ഥാനസര്‍ക്കാറുമാണ് വഹിക്കുക. ബാക്കി 25 ശതമാനം ഫര്‍ണിച്ചര്‍ പാര്‍ക്ക് കണ്‍സോർട്യത്തിലെ ക്ലസ്റ്റര്‍ അംഗങ്ങളാണ് വഹിക്കുക. മലബാര്‍ ക്രാഫ്റ്റ് മേള, കേരളത്തിലെ പരമ്പരാഗത വ്യവസായിക ഉൽപന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മാമാങ്കം എന്നീ പ്രദര്‍ശനമേളകള്‍ വിപുലമായും ഫലവത്തായും സംഘടിപ്പിക്കാന്‍ മന്ത്രി വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി. ഡി.ഐ.സിയുടെ നേതൃത്വത്തിലെ വ്യവസായ സമുച്ചയങ്ങളുടെ നിര്‍മാണപുരോഗതിയും മന്ത്രി വിലയിരുത്തി. തൃശൂര്‍ പുഴയ്ക്കല്‍ പാടം, വേളി, വരവൂര്‍ എന്നിവിടങ്ങളിലെ വ്യവസായ സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നൽകി. കരകൗശല മേഖലയില്‍ ജോലിചെയ്യുന്ന തെരഞ്ഞെടുത്ത 6000 തൊഴിലാളികള്‍ക്ക് ടൂള്‍കിറ്റ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കാര്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇന്‍ഡസ്ട്രീസ് ആൻഡ് േകാമേഴ്‌സ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആൻറണി, സെക്രട്ടറി സഞ്ജയ് കൗള്‍, ഇന്‍ഡസ്ട്രീസ് ആൻഡ് േകാമേഴ്‌സ് ഡയറക്ടര്‍ കെ.എന്‍. സതീഷ്, പബ്ലിക് സ്ട്രക്ചര്‍ റീ സ്ട്രക്ചറിങ് ആൻഡ് ഇേൻറണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ചെയര്‍മാന്‍ എം.പി. സുകുമാരന്‍ നായര്‍, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, ഡി.ഐ.സി, ഖാദി ബോര്‍ഡ്, ഹാൻഡ്ലൂം ഡെവലപ്മെൻറ് കോര്‍പറേഷന്‍ തുടങ്ങിയവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story