Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.പി.എ പ്രാക്ടിക്കല്‍...

ബി.പി.എ പ്രാക്ടിക്കല്‍ പരീക്ഷ

text_fields
bookmark_border
തിരുവനന്തപുരം: ജൂലൈയില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 23 മുതല്‍ 27 വരെ ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ www.keralauniversity.ac.in ൽ ലഭ്യമാണ്. ബി.കോം പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈയില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റിര്‍ കോമേഴ്‌സ് ആൻഡ് ഹോട്ടല്‍ മാനേജ്‌മ​െൻറ് ആൻഡ് കാറ്ററിങ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ ഒമ്പതു മുതല്‍ 12 വരെ വര്‍ക്കല ശ്രീനാരായണ കോളജിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ www.keralauniversity.ac.in ൽ ലഭ്യമാണ്. യൂനിവേഴ്‌സിറ്റി/കോളജ് അധ്യാപകര്‍ക്ക് ഹ്രസ്വകാല പരിശീലന പരിപാടി യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മ​െൻറ് സ​െൻററില്‍ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ നാലു വരെ യൂനിവേഴ്‌സിറ്റി/ കോളജ് അധ്യാപകര്‍ക്കുവേണ്ടി റൂസയുടെ ധനസഹായത്തോടുകൂടി 'സ്റ്റുഡൻറ് കൗണ്‍സലിങ് ആൻഡ് മ​െൻററിങ്' വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.ugchrdc.in വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പലി​െൻറ സാക്ഷ്യപത്രത്തോടുകൂടി ദ ഡയറക്ടര്‍, യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മ​െൻറ് സ​െൻറര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങ്, യൂനിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം-695581 വിലാസത്തില്‍ ഒക്‌ടോബര്‍ 16നു മുമ്പ് ലഭിക്കണം. കേരള സര്‍വകലാശാലയിലെ യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മ​െൻറ് സ​െൻററില്‍ ഒക്‌ടോബര്‍ 23 മുതല്‍ 28 വരെ യൂനിവേഴ്‌സിറ്റി/ കോളജ് അധ്യാപകര്‍ക്കുവേണ്ടി റൂസയുടെ ധനസഹായത്തോെട 'വിമണ്‍ എംപവര്‍മ​െൻറ്' വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.ugchrdc.in വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പലി​െൻറ സാക്ഷ്യപത്രത്തോടുകൂടി ദ ഡയറക്ടര്‍, യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മ​െൻറ് സ​െൻറര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങ്, യൂനിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം-695581 വിലാസത്തില്‍ ഒക്‌ടോബര്‍ 16നു മുമ്പ് ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story