Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനന്യം^2017

അനന്യം^2017

text_fields
bookmark_border
അനന്യം-2017 കൊച്ചി: പുതുതലമുറയെ ലഹരിവസ്തുക്കളിൽനിന്നും ബ്ലൂവെയിൽപോലുള്ള ഇൻറർനെറ്റ് ഗെയിമിൽനിന്നും മോചിപ്പിക്കാൻ ലക്ഷ്യമിട്ട് എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി അനന്യം-2017 കർമപദ്ധതിക്ക് തുടക്കം കുറിച്ചു. എം.ഇ.എസ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മാറമ്പിള്ളി എം.ഇ.എസ് കോളജിൽ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ല പ്രസിഡൻറ് ഷിബു അലിയാർ അധ്യക്ഷത വഹിച്ചു. 'ആൽക്കഹോൾ മുതൽ ബ്ലൂവെയിൽവരെ' വിഷയത്തിൽ നടത്തിയ സെമിനാർ എം.ഇ.എസ് പ്രസിഡൻറ് ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രിയിലെ ഡോ. ജിമ്മി മാത്യു ക്ലാസ് നയിച്ചു. പോസ്റ്റർ, ഫോേട്ടാഗ്രഫി മത്സര ഉദ്ഘാടനം യൂത്ത്വിങ് സംസ്ഥാന പ്രസിഡൻറ് ജബ്ബാർ ജലാൽ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ലഹരിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ യൂത്ത് വിങ് ജില്ല സെക്രട്ടറി ഡോ. അൻവർ ഹസൻ സ്വാഗതവും ജില്ല ട്രഷറർ മുഹമ്മദ് നിസാർ നന്ദിയും പറഞ്ഞു. കേന്ദ്ര ജീവനക്കാർ പ്രതിഷേധിച്ചു കൊച്ചി: കേന്ദ്രസർക്കാർ അന്യായമായി വർധിപ്പിച്ച പാചകവാതക വിലവർധന പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുക, അടിക്കടിയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രജീവനക്കാർ റാലിയും പൊതുയോഗവും നടത്തി. എറണാകുളം ഹെഡ്പോസ്റ്റ് ഒാഫിസിന് മുന്നിൽനിന്ന് ആരംഭിച്ച റാലി സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ സമാപിച്ചു. പൊതുയോഗം അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ല വൈസ് ചെയർമാൻ വി.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ജില്ല സെക്രട്ടറി ഒ.സി. ജോയി, എൻ.എഫ്.പി.ഇ പ്രസിഡൻറ് ഇ.കെ. പ്രേമൻ, െഎ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി സുധീഷ് ബാബു പി.ബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story