Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്ത്രിപുത്ര​െൻറ...

മന്ത്രിപുത്ര​െൻറ ബൈക്കി​െൻറ താക്കോൽ ഉൗരിയ സംഭവം: ഡിവൈ.എസ്​.പി റിപ്പോർട്ട്

text_fields
bookmark_border
ചേർത്തല: മന്ത്രിപുത്ര​െൻറ ബൈക്കി​െൻറ താക്കോൽ എസ്.ഐ ഊരിയെടുത്തതായ പരാതിയിൽ ജില്ല പൊലീസ് മേധാവിക്ക് ഡിവൈ.എസ്.പി റിപ്പോർട്ട് നൽകി. സംഭവത്തിൽ എസ്.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് സൂചന. ബൈക്കി​െൻറ രേഖകൾ എടുക്കാൻ താക്കോൽ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാതിരുന്നതും താക്കോൽ ഊരിയെടുത്തതും അധികാര ദുർവിനിയോഗമാണെന്ന് റിപ്പോർട്ടിലുള്ളതായാണ് വിവരം. എന്നാൽ, ബൈക്കി​െൻറ താക്കോൽ കൊണ്ടുപോയില്ലെന്നും രേഖകൾ ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നുമാണ് അർത്തുങ്കൽ എസ്.ഐ ശിവപ്രസാദി​െൻറ മറുപടി. സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. മകൻ അർജുന​െൻറ ബൈക്കി​െൻറ താക്കോൽ അർത്തുങ്കൽ എസ്.ഐ ഊരിക്കൊണ്ടുപോയതായി മന്ത്രി പി. തിലോത്തമനാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
Show Full Article
TAGS:LOCAL NEWS
Next Story