Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി ബോർഡിലെ...

വൈദ്യുതി ബോർഡിലെ ​െഎ.എൻ.ടി.യു.സി യൂനിയനിൽ തമ്മിലടി

text_fields
bookmark_border
കൊച്ചി: വൈദ്യുതി ബോർഡിലെ െഎ.എൻ.ടി.യു.സി സംഘടനയായ ഇലക്ട്രിസിറ്റി എംേപ്ലായീസ് കോൺഫെഡറേഷനിൽ തമ്മിലടി. സംഘടനയുടെ യഥാർഥ അവകാശികൾ തങ്ങളാണെന്ന് അവകാശപ്പെട്ട് മുൻ എം.പി കെ.പി. ധനപാല​െൻറയും സജീവ് ജനാർദന​െൻറയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗങ്ങൾ തമ്മിലാണ് പോര് മൂർച്ഛിച്ചത്. ധനപാലൻ വിഭാഗത്തി​െൻറ നേതൃത്വത്തിൽ എറണാകുളത്ത് ഒക്ടോബർ 10ന് തുടങ്ങാനിരുന്ന സംസ്ഥാന സമ്മേളനം താൽക്കാലികമായി തടയുന്ന കോടതി ഉത്തരവുമായി സജീവ് ജനാർദന​െൻറ സംഘടന രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യാനിരുന്ന സമ്മേളനത്തിൽ ആര്യാടൻ മുഹമ്മദ്, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ എന്നിവർ പെങ്കടുക്കുമെന്നാണ് അറിയിച്ചിരുന്നത്. സംഘടനാപരമായ ഭിന്നതകൾ ഏറക്കുറെ പരിഹരിച്ചെന്നും സംയുക്ത സേമ്മളനമാണ് എറണാകുളത്ത് നടത്തുന്നതെന്നും കാണിച്ച് ധനപാലൻ സംസ്ഥാന പ്രസിഡൻറും സിബിക്കുട്ടി ഫ്രാൻസിസ് ജനറൽ സെക്രട്ടറിയുമായ ഇലക്ട്രിസിറ്റി എംേപ്ലായീസ് കോൺഫെഡറേഷൻ മാധ്യമപ്രവർത്തകരെ കണ്ടതിന് തൊട്ടുപിന്നാലെ സമ്മേളനം താൽക്കാലികമായി വിലക്കുന്ന കോടതി ഉത്തരവുമായി സജീവ് ജനാർദനൻ പക്ഷം രംഗെത്തത്തുകയായിരുന്നു. ധനപാലനും സിബിക്കുട്ടി ഫ്രാൻസിസും വൈദ്യുതി ബോർഡിലെ െഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംേപ്ലായീസ് ഫ്രണ്ട് ഭാരവാഹികളാണെന്ന് ഇവർ ആരോപിക്കുന്നു. േകാൺഗ്രസിലെ സമുന്നത നേതാക്കളെ പെങ്കടുപ്പിച്ച് കോൺഫെഡേറഷ​െൻറ പേര് തട്ടിയെടുക്കാനുള്ള ശ്രമമാണ് പാളിയതെന്നും കോൺഫെഡറേഷ​െൻറ പേരിൽ പ്രചാരണവും പണപ്പിരിവടക്കമുള്ള ഇതര പരിപാടികളും വിലക്കിയാണ് കോടതി ഉത്തരവെന്നും അവർ ചൂണ്ടിക്കാട്ടി. എസ്.ബി.െഎ ചിറ്റൂർ ശാഖയിലെ അക്കൗണ്ടിൽനിന്ന് യു.ഡി.ഇ.ഇ.എഫ് ഭാരവാഹികൾ പണം പിൻവലിക്കുന്നത് കോടതി തടഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story