Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:41 AM GMT Updated On
date_range 7 Oct 2017 5:41 AM GMTഎം.എസ്.എഫ് ജില്ല പ്രവർത്തകസമിതി യോഗത്തിൽ തർക്കം
text_fieldsbookmark_border
ആലുവ: മുസ്ലിം ലീഗിെൻറ വിദ്യാർഥിവിഭാഗമായ എം.എസ്.എഫ് ജില്ല പ്രവർത്തകസമിതി യോഗത്തിൽ പ്രവർത്തകർ തമ്മിൽ തർക്കം. ബഹളവും ഉന്തും തള്ളുമായതോടെ സംസ്ഥാന പ്രസിഡൻറിെൻറ നിർദേശത്തെത്തുടർന്ന് യോഗം അവസാനിപ്പിച്ചു. മുസ്ലിം ലീഗ് ആലുവ ടൗൺ കമ്മിറ്റി ഓഫിസിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വിളിച്ചുചേർത്ത യോഗമാണ് ബഹളത്തിൽ കലാശിച്ചത്. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിെൻറ താൽപര്യപ്രകാരം സംസ്ഥാന കമ്മിറ്റി നോമിനേഷനിലൂടെ പ്രഖ്യാപിച്ച എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആദ്യയോഗമാണ് ബഹളത്തെത്തുടർന്ന് നടക്കാതിരുന്നത്. പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഇബ്രാഹിം കുഞ്ഞ് പക്ഷത്തുള്ളവരെയാണ് നോമിനേറ്റ് ചെയ്തത്. ട്രഷറർ സ്ഥാനവും രണ്ട് ഭാരവാഹി സ്ഥാനവും മാത്രം മുനീർ പക്ഷത്തിനുനൽകിയതാണ് പ്രശ്നമായത്. ജില്ലയിലെ ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളിലും മുനീർ പക്ഷത്തിനാണ് ആധിപത്യം. ഇവരുടെ അഭിപ്രായം മാനിക്കാതെ ജില്ല കൗൺസിൽ യോഗം വിളിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ജില്ല കമ്മിറ്റി അംഗീകരിക്കിെല്ലന്ന് പറഞ്ഞ് യോഗത്തിനെത്തിയവർ മുദ്ര്യാവാക്യം മുഴക്കി. ഇത് മറുവിഭാഗം ചോദ്യം ചെയ്തതോടെ ഉന്തും തള്ളുമായി. ബഹളം കേട്ട് സമീപത്തെ കടക്കാരും വഴിയാത്രക്കാരും തടിച്ചുകൂടി. സംസ്ഥാന കമ്മിറ്റി നിയോഗിച്ചിരുന്ന മലപ്പുറത്തുനിന്നുള്ള നിരീക്ഷകൻ മുഹമ്മദ് കുട്ടി സംഘർഷാവസ്ഥ മനസ്സിലാക്കി സംസ്ഥാന പ്രസിഡൻറിനെ ഫോണിൽ ബന്ധപ്പെട്ടു. സാഹചര്യം മോശമാണെന്ന് നിരീക്ഷകൻ അറിയിച്ചു. തുടർന്ന്, പരാതികൾ പരിഹരിച്ചശേഷം മാത്രമേ യോഗം നടത്തൂവെന്ന സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂറിെൻറ നിർദേശം നിരീക്ഷകൻ അറിയിക്കുകയും യോഗം പിരിയുകയുമായിരുന്നു.
Next Story