Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനരക്ഷായാത്ര 11ന്...

ജനരക്ഷായാത്ര 11ന് കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര 11ന് കൊച്ചിയിലെത്തുമെന്ന് സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 12ന് ജില്ല അതിര്‍ത്തിയായ അങ്കമാലി കറുകുറ്റിയില്‍ സ്വീകരണം നല്‍കും. രണ്ടുമണിക്ക് ഇടപ്പള്ളിയിലെത്തുന്ന യാത്രക്ക് വരവേല്‍പ് നല്‍കും. ഇടപ്പള്ളിയില്‍നിന്ന് തുടങ്ങുന്ന പദയാത്രയില്‍ ജില്ലയിലെ പത്തുമണ്ഡലങ്ങളില്‍നിന്ന് 15,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാജേന്ദ്ര മൈതാനിയില്‍ പൊതുസമ്മേളനം. ഗോവ മുഖ്യമന്ത്രി മനോഹര്‍പരീഖര്‍, ബി.ജെ.പി വക്താവ് മീനാക്ഷിലേഖി എം.പി, ബംഗാളി ചലച്ചിത്ര പിന്നണി ഗായകന്‍ ബാബുലാല്‍ സുപ്രദോ തുടങ്ങിയവര്‍ പങ്കെടുക്കും. ജനരക്ഷായാത്രയുടെ ഭാഗമായി എട്ട്, ഒൻപത് തീയതികളില്‍ ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡൻറ് കെ.കെ. വേലായുധന്‍ നയിക്കുന്ന വിളംബര ജാഥ നടക്കും. എട്ടിന് രാവിലെ ഒൻപതിന് വൈപ്പിന്‍ മുനമ്പത്ത് വിളംബര ജാഥയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍.കെ. മോഹന്‍ദാസ് നിർവഹിക്കും. ഒൻപതിന് രാവിലെ എറണാകുളം നഗരത്തില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹനറാലി സംഘടിപ്പിക്കും. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, കെ.എസ്. ഷൈജു, ടി.പി. മുരളീധരന്‍, ബി. പ്രകാശ്ബാബു എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story