Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:38 AM GMT Updated On
date_range 7 Oct 2017 5:38 AM GMTജില്ലക്ക് റിമോട്ടിൽ പ്രവർത്തിപ്പിക്കാവുന്ന ഫയർ എൻജിൻ
text_fieldsbookmark_border
കൊച്ചി: എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷന് അത്യാധുനിക അഗ്നിശമന സംവിധാനം. വാഹനത്തിനകത്തിരുന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകുന്ന മാൻ എന്ന വിദേശ നിർമിത ഫയർ എൻജിനാണ് സ്റ്റേഷനിലെത്തുന്നത്. തീപിടിച്ച സ്ഥലത്തിന് അടുത്തുചെല്ലാതെ നൂറുമീറ്റർ അകെലനിന്ന് വെള്ളവും ഫോമും പമ്പ് ചെയ്യാം എന്നത് ഉൾപ്പെടെ സൗകര്യങ്ങളാണിതിനുള്ളത്. 75 ലക്ഷമാണ് വില. സംസ്ഥാനത്ത് രണ്ട് എൻജിനുകളാണ് വാങ്ങിയത്. ഒന്ന് തിരുവനന്തപുരത്താണുള്ളത്. നിലവിലെ ഫയർ എൻജിൻ ടാങ്കുകളിൽ 4000 ലിറ്ററോളം വെള്ളമാണ് ഉൾക്കൊള്ളാനാകുക. മാൻ എൻജിനിൽ 12000 ലിറ്റർ വെള്ളവും 500 ലിറ്റർ ഫോമും ഉൾക്കൊള്ളാനാകും. പത്ത് നില ഉയരത്തിൽവരെ വെള്ളം ചീറ്റിക്കാനാകും. ഫയർ എൻജിന് ശനിയാഴ്ച രാവിലെ 11ന് ഡിവിഷൻ ഓഫിസർ കമീഷനിങ് ചെയ്യും.
Next Story