Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:36 AM GMT Updated On
date_range 7 Oct 2017 5:36 AM GMTകക്കൂസ് മാലിന്യമാഫിയകളുടെ സുരക്ഷിതകേന്ദ്രമായി ആലുവ
text_fieldsbookmark_border
ആലുവ: മേഖല മാറിയതായി ആക്ഷേപം. മാലിന്യം നീക്കാൻ കരാറെടുക്കുന്നവർതന്നെയാണ് തള്ളുന്നത്. അധികൃതർ നടപടി എടുക്കില്ലെന്ന ധൈര്യത്തിലാണ് മാലിന്യം തള്ളൽ തുടരുന്നത്. നഗരത്തോടുചേർന്ന പ്രദേശങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. മുമ്പ് കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ ഗ്രാമങ്ങളടങ്ങുന്ന ദ്വീപുകളിൽ മാലിന്യം തള്ളിയിരുന്നു. ഇവിടങ്ങളിൽ ജലസേചന കനാലുകളും പാടശേഖരങ്ങളും ധാരാളമുണ്ട്. ഇതാണ് മാഫിയകളെ ദ്വീപുകളിലേക്ക് ആകർഷിച്ചത്. പെരിയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നതിനാൽ ഇവിടെ തള്ളുന്ന മാലിന്യം എളുപ്പത്തിൽ പുഴയിലേക്ക് ഒഴുകും. വാർഡ് അംഗങ്ങളായ ഷുഹൈബ്, നിഷ ബിജു എന്നിവർ മാലിന്യ മാഫിയകൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ജലാശയങ്ങൾ, പാടശേഖരങ്ങൾ, കാനകൾ, ആളൊഴിഞ്ഞ സ്‌ഥലങ്ങൾ എന്നിവിടങ്ങളിലാണ് മാലിന്യം തള്ളുന്നത്. കുടിവെള്ള ടാങ്കറുകളിൽവരെ മാലിന്യം എത്തിക്കുന്നു. കുപ്രസിദ്ധ ഗുണ്ടകൾ ഉൾപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങളാണ് മാലിന്യം നീക്കാൻ കരാറെടുക്കുന്നത്. ഇത്തരം സംഘങ്ങളെയും വാഹനങ്ങളെയും നാട്ടുകാർ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടിയിരുന്നു. ചുണങ്ങംവേലിയിൽ കന്യാസ്ത്രീ മഠങ്ങളും സ്കൂളും വൃദ്ധസദനവുമുള്ള ഭാഗത്തെ കാനകളിലാണ് മാലിന്യം തള്ളുന്നത്. തോട്ടുമുഖം ഭാഗത്ത് ജലസേചന കനാലുകളിലും ചെങ്ങമനാട് ഭാഗത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ പഞ്ചായത്ത് പ്രസിഡൻറടക്കമുള്ളവരെ ഗുണ്ടകൾ ആക്രമിച്ചിരുന്നു. നഗരത്തിലെ ചെമ്പകശ്ശേരി തോട്ടിലും കുറച്ചുനാൾ മുമ്പ് മാലിന്യം തള്ളിയിരുന്നു.
Next Story