Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസ്സമുണ്ടാകുന്നതിൽ പ്രതിഷേധം

text_fields
bookmark_border
തൃപ്പൂണിത്തുറ: മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസ്സം വ്യാപാര സ്ഥാപനങ്ങളെയും ജനങ്ങെളയും ബുദ്ധിമുട്ടിലാക്കുന്നു. കെ.എസ്.ഇ.ബി അറിയിപ്പിൽ പറയുന്നതുകൂടാതെയാണ് ഇടവിട്ട് പലപ്പോഴായി വൈദ്യുതി തടസ്സപ്പെടുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് അറ്റകുറ്റപ്പണികളുടെ പേരിൽ വൈദ്യുതി മുടക്കുന്നത്. പവർ കട്ട് ഇെല്ലന്ന് വരുത്തിത്തീർക്കുന്നതിനൊപ്പം ജനങ്ങളെ കഷ്ടപ്പെടുത്തുന്ന വൈദ്യുതി മുടക്കത്തിൽ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം വ്യാപകമായി. മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ ജനങ്ങളും വ്യാപാരസ്ഥാപനങ്ങളും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്ക് തൃപ്പൂണിത്തുറ: ഓടിക്കൊണ്ടിരുന്ന ബസിലെ പിൻവാതിലിൽനിന്ന് തെറിച്ചുവീണ വിദ്യാർഥിക്ക് പരിക്ക്. കണ്ടനാട് എം.ജി.എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അലൽ ജോബിനാണ് പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. മുഖത്തിനും തലക്കുമാണ് പരിക്ക്. കുരീക്കാട് ആഗസ്ത്യ ക്ഷേത്രത്തിനുമുന്നിെല റോഡിൽ ഉച്ചയോടെയാണ് അപകടം. എറണാകുളത്തേക്ക്- പോവുകയായിരുന്ന സംഗീതം എന്ന ബസിൽനിന്നാണ് വീണത്. നിർത്താതെ പോയ ബസ് തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗത്തിൽ പോയ ബസിൽ ഡോർ കീപ്പർ ഉണ്ടായിരുന്നില്ല. ചോറ്റാനിക്കര പൊലീസ് കേസെടുത്തു. പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസിന് ഓവറോൾ ചാമ്പ്യൻഷിപ് ചോറ്റാനിക്കര: തൃപ്പൂണിത്തുറ ഉപജില്ല അത്ലറ്റിക്സ് മത്സരത്തിൽ 152 പോയേൻറാടെ പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.125- പോയൻറുമായി തലക്കോട് സ​െൻറ് മേരീസ് എച്ച്.എസ്.എസ് രണ്ടും 109 പോയൻറുമായി തൃപ്പൂണിത്തുറ സ​െൻറ് ജോസഫ്സ് സി.ജി.എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അജിത് പ്രസാദ് തമ്പി ട്രോഫി സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ എച്ച്.എം ഫോറം സെക്രട്ടറി കെ.ടി. ജയദേവൻ അധ്യക്ഷത വഹിച്ചു. എ.എ. മദനമോഹനൻ, ടി.എം. വിജി, കെ.ആർ. ഷാജി, എ.എസ്. പ്രതാപൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story