Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 11:10 AM IST Updated On
date_range 6 Oct 2017 11:10 AM ISTമൂവാറ്റുപുഴ ഫയര്‍ സ്റ്റേഷൻ ഓഫിസ്: സ്ഥലമേറ്റെടുപ്പ് ചർച്ചയാകും
text_fieldsbookmark_border
മൂവാറ്റുപുഴ: ഫയര്‍ സ്റ്റേഷെൻറ പുതിയ ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫയർഫോഴ്സ് ഡയറക്ടർ എത്താനിരിക്കെ ലത പാലത്തിന് സമീപം നഗരസഭ വിട്ടുകൊടുക്കാമെന്നേറ്റശേഷം പിന്മാറിയ സ്ഥലത്തെക്കുറിച്ചും ചർച്ചയാകും. നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്ന നഗരസഭയുടെ ലത ഷോപ്പിങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് ചേർന്നുള്ള പുഴ പുറമ്പോക്ക് അടക്കമുള്ള സ്ഥലമാണ് 1999 ൽ നഗരസഭ, ഫയർഫോഴ്സിന് നൽകാൻ തീരുമാനിച്ചത്. സ്ഥലം അളന്നു തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. 20 സെൻറ് പുറമ്പോക്ക് അടക്കം 34 സെൻറ് സ്ഥലത്തിെൻറ സ്കെച്ച് വരച്ച് റവന്യൂ വകുപ്പ് നൽകിയതോടെ നഗരസഭ സർക്കാറിൽ സമ്മർദം ചെലുത്തി സ്ഥലം പതിച്ചെടുക്കുകയായിരുന്നു. കൊടുക്കാമെന്നേറ്റ സ്ഥലം നൽകാതെ വന്നതിനാൽ ഫയർ സ്‌റ്റേഷൻ നഷ്ടപ്പെടുമെന്നായതോടെ കെ.എസ്.ആർ.ടി.സിക്ക് സമീപം 14 സെൻറ് സ്ഥലം കൊടുക്കാമെന്ന നിലപാടെടുെത്തങ്കിലും നടപ്പാക്കിയില്ല. കഴിഞ്ഞ കൗൺസിലിെൻറ കാലത്ത് എവറസ്റ്റ്കവലയിലെ ഹോമിയൊ ആശുപത്രിക്ക് സമീപം 15 സെൻറ് സ്ഥലം അനുവദിക്കുകയായിരുന്നു. ഇവിടെ മന്ദിരം നിര്‍മിക്കുന്നതിന് 3.30 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. എന്നാല്‍, എസ്റ്റിമേറ്റ് തുക കൂടുതലായതിനാല്‍ ആഭ്യന്തരവകുപ്പ് തള്ളി. തുടര്‍ന്ന് പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 2.76 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി നല്‍കുകയും ഇത് അംഗീകരിക്കുകയും ചെയ്ത് മന്ദിര നിര്‍മാണം ആരംഭിക്കാനിരിക്കെ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. സ്ഥലപരിമിതിയാണ് പുതിയ കടമ്പ. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഫയര്‍ സ്റ്റേഷന് 50 സെൻറ് സ്ഥലമെങ്കിലും വേണമെന്നാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. 15-സെൻറ് സ്ഥലത്ത് ആധുനിക രീതിയിലുള്ള ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കാനാവില്ല. നഗരത്തില്‍ വെള്ളം കയറിയാല്‍ ആദ്യം വെള്ളമെത്തുന്ന സ്ഥലമാണ് ഓഫിസിനായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഫയര്‍ സ്റ്റേഷന്‍ നിര്‍മിച്ചാല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട ഫയര്‍ഫോഴ്‌സിന് തങ്ങളുടെ സ്വന്തം ഓഫിസ് മാറ്റേണ്ട സ്ഥിതിവരും. അത്യാവശ്യ ഘട്ടങ്ങളില്‍ ഫയര്‍ എൻജിന്‍ കൊണ്ടുപോകുന്നതിനുള്ള സ്ഥലസൗകര്യം ഇങ്ങോട്ടുള്ള റോഡിനിെല്ലന്നും ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നഗരസഭ 1999ൽ നൽകിയ വാക്ക് പാലിച്ച് സ്ഥലം, ഓഫിസ് നിർമാണത്തിനായി വിട്ടു നൽകണമെന്ന ആവശ്യമാണ് ഫയർഫോഴ്സിനുള്ളത്. ഈ മാസം എട്ടിന് ഫയർഫോഴ്സ് മേധാവി ടോമിൻ ജെ. തച്ചങ്കരി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട സ്ഥലപരിശോധനക്ക് എത്തുന്നതോടെ നഗരസഭയെ വിഷയം ബോധ്യപ്പെടുത്തി ലതാ പാലത്തിന് സമീപമുള്ള സ്ഥലം തന്നെ വാങ്ങിയെടുക്കാമെന്ന പ്രതീക്ഷയിലാണ് മൂവാറ്റുപുഴയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story