Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 11:10 AM IST Updated On
date_range 6 Oct 2017 11:10 AM ISTജോൺസേൻറത് കസ്റ്റഡി മരണം; പൊലീസുകാർക്കെതിരെ നടപടി വേണം ^ഹൈബി ഇൗഡൻ എം.എൽ.എ
text_fieldsbookmark_border
ജോൺസേൻറത് കസ്റ്റഡി മരണം; പൊലീസുകാർക്കെതിരെ നടപടി വേണം -ഹൈബി ഇൗഡൻ എം.എൽ.എ കൊച്ചി: എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത പൊറ്റക്കുഴി പൈനാടത്ത് ജോൺസെൻറ (46) മരണം മർദനമേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞ സാഹചര്യത്തിൽ ഉത്തരവാദികളായ പൊലീസുകാരെ സർവിസിൽനിന്ന് നീക്കണമെന്ന് ഹൈബി ഇൗഡൻ എം.എൽ.എ. നടപടി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സെപ്റ്റംബർ 18ന് രാത്രിയിലാണ് പെയിൻറിങ് തൊഴിലാളിയായ ജോൺസനെ കസ്റ്റഡിയിൽ എടുത്തത്. പിറ്റേന്ന് ഉച്ചയോടെ വിട്ടയച്ചു. അവശനിലയിൽ നടന്നെത്തിയ ജോൺസൻ വീട്ടിലിരുന്ന് കരയുന്നത് ശ്രദ്ധയിൽപെട്ട് ഭാര്യ നിർബന്ധിച്ചപ്പോൾ സ്റ്റേഷനിൽ ക്രൂരമായി മർദനമേറ്റ വിവരം പറഞ്ഞു. കമിഴ്ത്തിക്കിടത്തി പൊലീസുകാർ ബൂട്ടിട്ട് ചവിട്ടിയെന്നും കൈ കെട്ടി നിർത്തി തല ഭിത്തിയിൽ ഇടിപ്പിെച്ചന്നുമാണ് ജോൺസൺ പറഞ്ഞത്. ഉടൻ ജനറൽ ആശുപത്രിയിലും പിന്നീട് ലിസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ വെൻറിലേറ്ററിൽ കഴിയവെ 25നാണ് മരിച്ചത്. ചികിത്സയിൽ കഴിയുേമ്പാൾ െഎ.ജി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനാൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി. എന്നാൽ, ഇപ്പോഴും കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന സമീപനമാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. തലക്കേറ്റ മാരക പരിക്കാണ് മരണത്തിന് കാരണെമന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്്. മർദനത്തിൽ തലച്ചോറ് തകർന്നു. തലക്ക് പിന്നിലും നെറ്റിയിലും പുറത്തും കൈകളിലുമൊക്കെയായി 13 പരിക്കുകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇൗ സാഹചര്യത്തിലും പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ സംരക്ഷിക്കാനാനുള്ള നീക്കം ചെറുക്കുമെന്ന് എം.എൽ.എ പറഞ്ഞു. ജോൺസെൻറ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സന്ദർശിച്ചിരുന്നു. കുടുംബത്തിന് പാർട്ടി രണ്ടുലക്ഷം രൂപയുടെ സഹായം ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story