Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:40 AM GMT Updated On
date_range 6 Oct 2017 5:40 AM GMTമയക്കുമരുന്ന് സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ
text_fieldsbookmark_border
ചോറ്റാനിക്കര: ചോറ്റാനിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ കഞ്ചാവ്, മയക്കുമരുന്ന് സംഘത്തെ െപാലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. എറണാകുളം നേവൽ ബേസിനുസമീപം വാത്തുരുത്തി കോളനിയിൽ നികത്തിൽ പീറ്റർ മകൻ സെബാസ്റ്റ്യൻ -(26), സഹോദരൻ വിനു ആൻറണി (29) എന്നിവരാണ് അറസ്റ്റിലായത്. തിരുവാങ്കുളം കടുങ്ങമംഗലം കുര്യൻ വീട്ടിൽ രാജേഷ് (40) ഒളിവിലാണ്. ഇവരിൽനിന്ന് ഒരുകിലോ കഞ്ചാവും 150 നൈട്രോസെഫാം ഗുളികകളും പിടിച്ചെടുത്തു. വ്യാപകമായി കഞ്ചാവും മയക്കുമരുന്നും ചോറ്റാനിക്കര മേഖലയിൽ വിൽക്കുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു പൊലീസ്. ഹോട്ടൽ പാർക്കിങ് ഗ്രൗണ്ടിൽ മയക്കുമരുന്ന് കൈമാറുന്നതിനിെടയാണ് ഇവരെ െപാലീസ് കസ്റ്റഡിയിലെടുത്തത്. വിശദ ചോദ്യം ചെയ്യലിൽ ഒരു കിലോ കഞ്ചാവും ഗുളികകളും കണ്ടെടുത്തു. രാജേഷ് മോഷണക്കേസിലും പ്രതിയാണ്. സെബാസ്റ്റ്യനും വിനു ആൻറണിയും ഇപ്പോൾ ആലപ്പുഴ അരൂക്കുറ്റിയിലാണ് താമസം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കൾ ഇവർക്ക് എവിടെനിന്ന് ലഭ്യമാകുന്നു എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. ചോറ്റാനിക്കര എസ്.ഐ അനീഷ് എൽ.എസ്, സി.പി.ഒമാരായ ശശിധരൻ, രാജു, അരുൺ വിശ്വം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Next Story