Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടു​െവക്കാൻ കഴിയാതെ...

വീടു​െവക്കാൻ കഴിയാതെ വാടകവീടുകളിൽ കഴിയുന്നത് ആയിരങ്ങൾ

text_fields
bookmark_border
മൂവാറ്റുപുഴ: നിലം, പുരയിടം ചട്ടങ്ങളിൽ കുരുങ്ങി വീടുെവക്കാൻ കഴിയാതെ വാടകവീടുകളിൽ കഴിയുന്നത് ആയിരങ്ങൾ. ജില്ലയിലെ മൂവാറ്റുപുഴ, ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനുകളിൽ മാത്രം ആയിരത്തിലധികം അപേക്ഷകളാണ് നിലം, പുരയിടം ചട്ടങ്ങളിലെ അപാകതമൂലം തീരുമാനമെടുക്കാനാകാതെ കെട്ടിക്കിടക്കുന്നത്. മൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴിൽ വരുന്ന മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ മാത്രം 450 അപേക്ഷകളുണ്ട്. ഇതെല്ലാംതന്നെ മൂന്ന്, അഞ്ച് സ​െൻറുകളിൽ വീടുെവക്കുന്നതിനുള്ള അപേക്ഷകളാണ്. ഫോർട്ട്കൊച്ചി ഡിവിഷനിലും സമാന അപേക്ഷകളാണുള്ളത്. പ്രശ്നം പരിഹരിക്കാൻ നിലവിലെ ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുെണ്ടങ്കിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താൻ സർക്കാർ തയാറാകുന്നില്ല. സര്‍ക്കാര്‍ ആനുകൂല്യത്തോടെ മൂന്ന് സ​െൻറ് ഭൂമി സ്വന്തമാക്കിയവര്‍പോലും വീട് നിര്‍മിക്കുന്നതിന് അനുമതിക്കായി നീണ്ട കാത്തിരിപ്പിലാണ് . ഇതിനു പുറമെ പാവപ്പെട്ടവർക്ക് വീടുെവക്കുന്നതിന് ഉദാരമതികൾ സൗജന്യമായി നൽകിയ സ്ഥലങ്ങളും പെടും. കാലപ്പഴക്കംചെന്ന വീടുകള്‍ പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് പുതിയ വീട് നിര്‍മിക്കുന്നതിന് അപേക്ഷ നല്‍കിയാല്‍പോലും നിലം, പുരയിടം ചട്ടങ്ങളില്‍ കുരുങ്ങി അനുമതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിട നിര്‍മാണത്തിന് ബാങ്ക് ലോണ്‍ ലഭിക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിൽ ചട്ടം പരിഷ്കരിക്കുന്നതുവരെ അർഹരായവർക്ക് അനുമതി നൽകാൻ വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസർ എന്നിവരടങ്ങുന്ന പഴയ നിരീക്ഷണ സമിതി പുനഃസ്ഥാപിച്ച് അപേക്ഷകളിൽ തീർപ്പുകൽപിക്കണമെന്ന നിർദേശമാണ് ഉയരുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story